1470-490

ബയാ വീവർ: ഏഷ്യൻ നെയ്ത്തുകാരൻ…

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഒരു നെയ്ത്തുകാരനാണ് ബയാ വീവർ( കൂരിയാറ്റ, തൂക്കണാംകുരുവി) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.ഇത് അങ്ങാടിക്കുരുവിയോട് വളരെയധികം സാദൃശ്യമുള്ള പക്ഷിയാണ്. പ്രജനനകാലത്തൊഴിച്ച് കിളികളിൽ ആണും പെണ്ണും തമ്മിൽ നിറവ്യത്യാസങ്ങൾ ഇല്ല. വയലുകളോട് ചേർന്നുനിൽക്കുന്ന ഉയരമുള്ള മരങ്ങളിലോ തെങ്ങുകളിലോ നെല്ലോല കൊണ്ട് നെയ്തെടുക്കുന്ന നീളവും ഉറപ്പും ഏറിയ കൂടുകളാണ് ഈ പക്ഷിയുടെ പ്രത്യേകത. ആൺ കുരുവികൾ രണ്ടോ മൂന്നോ കൂടുകൾ നിർമിക്കും ,പെൺ കുരുവികൾ അവർ ഇഷ്ടപെടുന്ന കൂട്ടിലായിരിക്കും മുട്ടയിട് കുഞ്ഞുങ്ങളെ വിരിയികുനത് .കൂടുകൂടാൻ ഉപയോഗിക്കുന്ന ഇല നൂലുകൾ 20 മുതൽ 60 സെന്റിമീറ്റർ വരെ നീളമുണ്ടാകാം. ഒരു കൂടു പൂർത്തിയാക്കാൻ ഒരു പുരുഷ പക്ഷി 500 യാത്രകൾ വരെ നടത്തുന്നു . 8 ദിവസത്തോളം എടുക്കും ഒരു കൂടു നിർമിക്കാൻ. പക്ഷികൾ തങ്ങളുടെ ശക്തമായ കൊകുലാണ് കൂടുകൾ നെയ്തെടുക്കാനും കെട്ടാനും ഉപയോഗിക്കുന്നുത് .കൂടിന്റെ ഉളിലെ നിർമാണം പെൺ കുരുവികളാണ് നടത്തുന്നത് .കൂടിന്റെ ഉള്ളിൽ കളിമണ്ണ് ഉപയോഗിക്കുന്നതും കാണാം ,കാറ്റിൽ കൂടിന്റെ ഇളക്കം കുറക്കുന്നതിനായാണ് എങനെ ചെയുന്നത് . കൂടുകൾ പലപ്പോഴും വെള്ളത്തിനടുത്താണ് നിർമ്മിക്കുന്നത് അല്ലെങ്കിൽ വേട്ടക്കാർക്ക് എളുപ്പത്തിൽ എത്താൻ കഴിയാത്തവിധം വെള്ളത്തിന് മുകളിൽ തൂങ്ങിക്കിടക്കുന്നതുമാണ് . മാഴ്ക്കാലം ആവുന്നതോടെ ഇവയുടെ പ്രജനനം അവസാനിക്കും .ഇവ കൂടുതലും ഇരതേടി നടക്കുന്നത് ഇണകളോടൊപ്പം കൂട്ടങ്ങളായാണ് . വിളവെടുപ്പുള്ള വയലുകളിൽ നെല്ലും മറ്റ് ധാന്യങ്ങളും കൂട്ടത്തോടെ വന്നു നശിപ്പിക്കാനും സാധ്യതായുണ്ട് , അതിനാൽ അവയെ ചിലപ്പോൾ കീടങ്ങളായി കണക്കാക്കുന്നു. ശത്രുക്കളെ ദൂരെ നിന്നുതന്നെ മനസിലാക്കുകയും , പെട്ടാണ്‌ തന്നെ ഇവ നിശബ്ത മാവുകയും കൂട്ടത്തോടെ ഓടിപികുകയും ചെയ്യും .ഒരു കൂട്ടത്തിൽ അമ്പത് മുതൽ നൂറു ജോഡി കുരുവികൾ ഉണ്ടാകും.

എളവള്ളി കൊച്ചൻ ഫ്രോണ്ടിയർ തോടിനു സമീപത്തായാണ് കുരുവികൾ കൂടു കുട്ടിരിക്കുന്നത് .കാലാവസ്ഥയുടെ മാറ്റം കാരണം ഇവയുടെ എണ്ണത്തിൽ വലിയ മാറ്റം വരുന്നുണ്ട്

ചിത്രം

റിജോ ചിറ്റാട്ടുകര

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253