ബാഡ്മിന്റൺ അക്കാദമി പുനരാരംഭിക്കുന്നു.

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവെച്ച കാലിക്കറ്റ് സർവകലാശാല ബാഡ്മിന്റൺ അക്കാദമി ജൂൺ ഒന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. സർക്കാരിന്റെ കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ടായിരിക്കും പ്രവർത്തിക്കുക. അക്കാദമി യിലേക്കുള്ള പുതിയ രജിസ്ട്രേഷൻ മെയ് 31 വരെ നടക്കും. 14 വയസ് വരെയുള്ള കുട്ടികൾ ക്കാണ് പ്രവേശനം ലഭിക്കുക. കോവിഡ് ജാഗ്രതാ കാലയളവിൽ അക്കാദമി രാവിലെയും വൈകുന്നേരവുമായുള്ള ഷിഫ്റ്റുകളിലായിരിക്കും പ്രവർത്തിക്കുന്നത്. വിവരങ്ങൾക്കായി കായിക പഠന വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ 8921277517, 9847185293.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സർവകലാശാല ഏഴാം സെമസ്റ്റർ ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ് ) (2011 സ്കീം, 2011 മുതൽ പ്രവേശനം) റഗുലർ, സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ എൽ.എൽ. ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം, 2015 മുതൽ പ്രവേശനം) റഗുലർ,സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ ആറു വരെയും 170 രൂപ പിഴയോടെ ജൂൺ 10 വരെയും ഫീസടച്ച് ജൂൺ 12 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷ
കാലിക്കറ്റ് സർവകലാശാല മാർച്ച് 23, 24 തീയതികളിൽ നടത്താനിരുന്ന രണ്ടാംവർഷ അഫ്സലുൽ ഉലമ പ്രിലിമിനറി (2015 മുതൽ 2018 വരെ പ്രവേശനം) റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ മെയ് 28, 29 തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ടൈംടേബിൾ വെബ്‌സൈറ്റിൽ.
കാലിക്കറ്റ് സർവകലാശാല മാർച്ച് 30-ന് ആരംഭിക്കാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ, എം എസ് സി, എം.കോം, എം.എസ്ഡബ്ല്യു, എം.സി.ജെ, എം.ടി.ടി.എം, എം.ബി.ഇ, എം.ടി.എച്ച്.എം (സി യു സി എസ് എസ് – 2016 മുതൽ പ്രവേശനം) റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ ജൂൺ രണ്ടിന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പുനർമൂല്യ നിർണ്ണയഫലം
കാലിക്കറ്റ് സര്‍വകലാശാല 2017 ഒക്ടോബറിൽ നടത്തിയ ഒന്നാം വർഷ ബി എസ് സി നഴ്സിംഗ് പരീക്ഷാ പുനർമൂല്യനിർണ്ണയഫലം വെബ്‌സൈറ്റിൽ. ഉത്തര കടലാസ് തിരിച്ചറിയാ ൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
Comments are closed.