1470-490

നാശം വിതച്ച് അംഫൻ

അംഫൻ ചുഴലിക്കാറ്റ ഒഡീഷയിലും പശ്ചിമബംഗാളിലും കനത്ത നാശം വിതച്ചു. 12 ഓളം പേർ മരണപ്പെട്ടു. നൂറുകണക്കിന് വീടുകൾ നിലംപൊത്തി. കൃഷിയിടങ്ങളും നശിച്ചു.
മൂന്ന് പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പശ്ചിമബംഗാളിലെ നോർത്ത് പർഗാനാസിൽ ഒരു പുരുഷനും സ്ത്രീയും മരം വീണ് മരിച്ചു. ഹൗറയിൽ 13 വയസ്സുള്ള പെൺകുട്ടിയും സമാനമായ സാഹചര്യത്തിലാണ് മരണപ്പെട്ടത്.മണിക്കൂറിൽ 160-170 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച് 190 വരെ വേഗമാർജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിലെ മരങ്ങളും വൈദ്യുതത്തൂണുകളും പിഴുതെറിഞ്ഞു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകർന്നു. ഒഡിഷ തീരത്തും വൻനാശം സംഭവിച്ചു.

അതേസമയം10-12 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് അറിയിച്ചത്.

“യുദ്ധ സമാന സാഹചര്യമാണ് നിവിലുള്ളത്. 10-12 പേർ മരിച്ചു. നന്ദിഗ്രാമും രാംനഗറും തകർന്നു”, മമത പറഞ്ഞു. മഴ ശക്തമായി തുടരുന്നതിനാൽ പല സ്ഥലങ്ങളിലും എത്തിപ്പെടാനാവുന്നില്ല. അതിനാൽ വ്യാഴാഴ്ചയോടെ കൃത്യമായ കണക്ക് പറയാനാവൂ. കോവിഡിനേക്കാൾ വലിയ നാശനഷ്ടമാണ് തങ്ങൾ അഭിമുഖീകരിക്കുന്നത് എന്നും മമത കൂട്ടിച്ചേർത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689