പത്തു മിനിട്ട് മതി വൈറസിന്

ആരോഗ്യവാനായ ഒരു വ്യക്തിയിലേക്ക് കോവിഡ്-19 ബാധിതനായ ഒരാളിൽനിന്ന് കൊറോണ വൈറസ് പകരാനെടുക്കുന്നത് വെറും പത്ത് മിനിറ്റ്! യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് ഡാർട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിൻ ബ്രോമേജ് നടത്തിയ പഠനമാണ് രോഗബാധിതനായ വ്യക്തിയിൽനിന്ന് കൊറോണ വൈറസ് മറ്റൊരാളിലേക്ക് വ്യാപിക്കാനെടുക്കുന്ന സമയം പത്ത് മിനിറ്റാണെന്ന നിഗമനത്തിന് പിന്നിൽ.
ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളിൽനിന്ന് മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വരുന്ന ശരീരസ്രവകണങ്ങളിൽ വൈറസ് അടങ്ങിയിരിക്കും. കൂടാതെ തുപ്പുക, മൂക്കു ചീറ്റുക തൂടങ്ങിയ മനുഷ്യശീലങ്ങളും രോഗിയിൽനിന്ന് വൈറസ് പുറത്തെത്തുന്നതിനിടയാക്കും.
ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയിൽനിന്ന് 50 മുതൽ 50,000 സ്രവകണങ്ങളാണ് പുറത്തെത്തുന്നത്. സാധാരണ ശ്വാസവായുവിൽ ഇത്രയധികം സ്രവകണങ്ങൾ അടങ്ങിയിരിക്കുന്നതായി പൊതുവെ നമുക്ക് ധാരണയില്ല. കണ്ണട ധരിക്കുന്നവർ മാസ്ക് ധരിക്കുമ്പോൾ കുറച്ച് സമയത്തിന് ശേഷം കണ്ണടയ്ക്ക് മുകളിൽ ബാഷ്പം തങ്ങിനിന്ന് കാഴ്ച മറയുന്നതിന് പിന്നിൽ ശ്വാസത്തിലടങ്ങിയിലിക്കുന്ന സ്രവകണങ്ങളാണ്. ഇതിൽനിന്ന് ശ്വാസത്തിലൂടെ ശരീരത്തിൽനിന്ന് പുറത്തെത്തുന്ന കണങ്ങളെത്രയാണെന്ന് ഊഹിക്കാവുന്നതാണ്.
Comments are closed.