വറുതിയെ വരുതിയിലാക്കാൻ മണ്ണിലേക്കിറങ്ങി യുവാക്കൾ

വറുതിയെ വരുതിയിലാക്കാൻ മണ്ണിലേക്കിറങ്ങി യുവാക്കൾ: ഐ എസ് എം ബ്രദർനാറ്റ് കാമ്പയിന് തുടക്കമായി
തിരൂർ: ലോകം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ആശങ്കാജനകമായ പുതിയ സാഹചര്യത്തിൽ ഉത്സാഹത്തിലൂടെ പ്രകൃതിയുടെ ഭാഗമാവാൻ പ്രവർത്തകരെ സന്നദ്ധമാക്കുകയാണ് ഐ എസ് എം . പ്രവർത്തന മേഖലയിലിൽ യുവാക്കളെ പ്രകൃതിയോടടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുജാഹിദ് യുവജന വിഭാഗമായ ഐ എസ് എം ൻ്റെ ആരോഗ്യ, പരിസ്ഥിതി വിംഗായ ബ്രദർ നാറ്റ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി മണ്ണിലിറങ്ങുക എന്ന തലക്കെട്ടിൽ മുഴുവൻ യുവ പ്രവർത്തകരെയും കൃഷിയിലേക്കിറക്കി മാതൃക കാണിച്ചു.
സംസ്ഥാന തലത്തിൽ മൂന്ന് മാസക്കാലം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
ക്യാമ്പയിന്റെ ഭാഗമായി ജൈവകൃഷി, വിത്തുകൂട്ടം, നാട്ടുപച്ച, ഉണർവ്വ്, ബോധവൽക്കരണം,ഹരിത വീട് തുടങ്ങി വിവിധ പദ്ധതികളുണ്ട്. കൈകോട്ട് കൊണ്ട് കൃഷി ചെയ്തെടുത്ത കലർപ്പില്ലാത്ത വിളവ് ഭക്ഷിക്കാനായി മണ്ണിലിറങ്ങി നിലമൊരുക്കിയും പുതിയ തൈകൾ നട്ടും മറ്റും യുവാക്കൾ ക്യാമ്പയിന് തുടക്കം കുറിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷാനവാസ് പറവന്നൂർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കൺവീനർ അബ്ദുൽ ഖയ്യൂം കുറ്റിപ്പുറം ഭാരവാഹികളായ മുഹമ്മദ് റാഫി കുന്നുംപുറം , ശരീഫ് കോട്ടക്കൽ, യൂനുസ് മയ്യേരി, ടി.വി. ജലീൽ,മജീദ് കന്നാടൻ, ടി.കെ.എൻ. ഹാരിസ് , സി.എം.സി.യാസർ അറഫാത്ത് , ഡോ. റജൂൽ ഷാനിസ്, ഹഖ് വെട്ടം, ഫയാസ് പുത്തനത്താണി, മുനീർ ചെമ്പ്ര, മുബാറക് കോട്ടക്കൽ എന്നിവർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നേതൃത്വം നൽകി.
Comments are closed.