1470-490

കിറ്റ് കിട്ടാന്‍ വെള്ളകാര്‍ഡ് ഉടമകള്‍ അലയുന്നു


കോട്ടക്കല്‍ . റേഷന്‍ കിറ്റ് കിട്ടാനായി പൊതുവിഭാഗം കാര്‍ഡ് ഉടമകള്‍ അലയുന്നു. പുതുതായി റേഷന്‍ കാര്‍ഡ് കിട്ടിയവരാണ് വിഹിതത്തിനായി കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടി വരുന്നത്. പത്തും 12 ഉം കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് പലര്‍ക്കും കിറ്റുകള്‍ കിട്ടുന്നത്. താമസ സ്ഥലത്തെ റേഷന്‍ കടയില്‍ റജിസ്റ്റര്‍ ചെയ്യാത്ത കാര്‍ഡ് ലഭിച്ചതാണ് ഇതിന് കാരണം. റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച സമയത്ത് വന്ന അബന്ധമാണ് ഉപഭോക്താവിന് വിനയായിരിക്കുന്നത്. ഏത് റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാമെന്നതിനാല്‍ സാധാരണ റേഷന്‍ വാങ്ങുന്നതിന് പ്രയാസം നേരിടുന്നില്ല. അതേസമയം കിറ്റ് പോലുള്ള വിതരണമാണ് പ്രയാസം സൃഷ്ടിച്ചിരിക്കുന്നത്. ഇവ സ്വന്തം റേഷന്‍ കടയില്‍ നിന്ന് മാത്രമേ ലഭിക്കുകയുള്ളു. റേഷന്‍ കാര്‍ഡിന് അക്ഷയ സെന്ററുകള്‍ വഴി അപേക്ഷ നല്‍കിയ സമയത്തെ അബന്ധമാണ് ഇതിന് കാരണമെന്നാണ് അധികൃതര്‍ ചൂണ്ടികാണിക്കുത്. പ്രശ്‌നം പരിഹരിക്കുന്നതിന് കാര്‍ഡ് ഉടമ സൗകര്യപ്പെടുന്ന റേഷന്‍ കടയിലേക്ക് മാറ്റുന്നതിനായി അപേക്ഷ നല്‍കണമെന്നും പൊതുവിതരണ വകുപ്പ് അധികൃതര്‍ പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069