1470-490

വർഷങ്ങളായി മണ്ണിട്ട് മൂടിയ നീർത്തടം നാട്ടുകാർ ശുചീകരിച്ചു.

രണ്ട് ദശകമായി മൂടി കിടന്ന കീഴുപമ്പ് കൊടവങ്ങാട്ടെ സ്രാമ്പിയ കുളം പ്രദേശത്തെ യുവാക്കൾ പുനരുദ്ധാരണം നടത്തുന്നു

അരീക്കോട്: വർഷങ്ങളായിമണ്ണിട്ട് മൂടിയ നീർത്തടം നാട്ടുകാർ വീണ്ടും ശുചീകരിച്ചു.കീഴുപറമ്പ് കൊടവങ്ങാട് സ്രാമ്പിയ കുളമാണ് യുവാക്കൾ പുന:ദ്ധാരണം നടത്തിയത്. വയലിനോട് ചേർന്നുള്ള കുളവും സ്രാമ്പിയയും സംരക്ഷിക്കാൻ ആളില്ലാതെ നശിക്കുകയായിരുന്നു. വർഷങ്ങളോളം പ്രദേശത്തുക്കാർ കുളിക്കാനും കാർഷിക ആവശ്യത്തിനുമായി ഉപയോഗിച്ച കുളമാണ് യുവാക്കളുടെ കൂട്ടായ്മയിലൂടെ പനർജനി ഉണ്ടായത്.

യുവാക്കളുടെ കൂട്ടായ്മയിലൂടെ പുനർനിർമ്മിച്ച കുളത്തിൽ പുരാതന കല്ലുകളും അതിർത്തിയും കണ്ടെത്താൻ സാധിച്ചു. കൂടാതെ ചാലിയാറിലേക്ക് മൂന്ന് കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന തോടിന്റെ ഉത്ഭവ കേന്ദ്രം ഇവിടെയാണ്. ഈ തോടും അടഞ്ഞതിനാൽ യുവാക്കൾ തന്നെ മുന്നിട്ടിറങ്ങി വെള്ളം ഒഴികിപോകാനുള്ള രീതിയിൽ മണ്ണ് നീക്കം ചെയ്തു. പൊതു സ്ഥലത്ത് നിലകൊള്ളുന്ന കുളം പഞ്ചായത്തിന് വിട്ട് നൽകി പൂർമായും സംരക്ഷണ ഭിത്തി നിർമിച്ച് സുരക്ഷിത മാക്കാനുള്ള തയ്യാറെടുപ്പിലാണ് കൊടവങ്ങാട്ടെ യുവാക്കൾ. പി കെ ശിഹാബ്, കെ കെ ജുനൈസ്, കെ ടി നിസാമുദ്ദീൻ, കെ ടി മുബാറക്കലി നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996