കക്കൂസ് മാലിന്യം റോഡരികിൽ തള്ളിയ നിലയിൽ.
പരപ്പനങ്ങാടി:താനൂർ റോഡിൽ ചിറമംഗലം അംബേദ്കർ ഗ്രാമം ബസ് സ്റ്റോപ്പിന് സമീപം കക്കൂസ് മാലിന്യം തള്ളി. ചൊവ്വാഴ്ച രാത്രിയിലാണ് കക്കൂസ് മാലിന്യം റോഡരികിൽ നിക്ഷേപിച്ചിട്ടുള്ളത്. റോഡരികിൽ തള്ളിയ മാലിന്യം റോഡിലും പരിസരത്തുമായി വ്യാപിച്ച നിലയിലായിലാണ്.നഗരസഭാ കൗൺസിലർ യു പി ഹരിദാസന്റെ നേതൃത്വത്തിൽ മുനിസിപ്പൽ അധികൃതരെത്തി ബ്ലീച്ചിംഗ് പൗഡറും ഫിനോയിലും ഉപയോഗിച്ച് മാലിന്യം നിർ വീര്യമാക്കിയിട്ടുണ്ട്. മാലിന്യം തള്ളിയവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ആഴ്ചയും ഈ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഈ ഭാഗങ്ങളിൽ മാലിന്യം തള്ളൽ പതിവായത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ദിനംപ്രതി നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡ് മലിനമാക്കിയ സാമൂഹിക ദ്രോഹികളെ കണ്ടത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് കൗൺസിലർ യു പി ഹരിദാസൻ പറഞ്ഞു.
Comments are closed.