1470-490

ആർദ്രം പദ്ധതി: പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

കുറ്റ്യാടി:കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ പാറക്കൽ അബ്ദുല്ല എംഎൽഎയുടെ
ആർദ്രം കാരുണ്യ പദ്ധതിയുടെ ഭാഗമായി ഊരത്ത് മാവുള്ളചാലിൽ കോളനിയിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് യു ഡി എഫ് വാർഡ് കമ്മിറ്റി ചെയർമാൻ കാപ്പുങ്കര വി എം സൂപ്പി ക്ക് നൽകി ഉൽഘാടനം ചെയ്തു
എം കെ അബ്ദുറഹ്മാൻ,കണ്ണിപ്പൊയിൽ മുഹമ്മദലി, ഇ എം അസ്ഹർ, വി വി മാലിക്ക്, കെ കുഞ്ഞമ്മത്, കെ റിജിൽ എന്നിവർ നേതൃത്വം നൽകി
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ 83 കോളനികളിലെ രണ്ടായിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.ദുരിതകാലത്ത് ഒരു സഹായം എന്ന നിലക്കാണ് വീടുകളിൽ പച്ചക്കറി കിറ്റ് എത്തിച്ച് നൽകിയത്.
ആർദ്രം കാരുണ്യ പദ്ധതിയുടെ ഭാഗമായി ഓണക്കിറ്റ്, പഠിക്കുന്ന കുട്ടികൾക്ക് സ്റ്റഡി കിറ്റ്, പാവപ്പെട്ട രോഗികൾക്ക് മരുന്ന് വിതരണം തുടങ്ങി നിരവധി പദ്ധതികളാണ് നടന്നു വരുന്നത്.

പടം.. പാറക്കൽ അബ്ദുല്ല എംഎൽഎയുടെ
ആർദ്രം കാരുണ്യ പദ്ധതിയുടെ ഭാഗമായി മാവുള്ളചാൽ കോളനിയിൽ പച്ചക്കറി കിറ്റുകളുടെ ഉൽഘാടനം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് യു ഡി എഫ് വാർഡ് ചെയർമാൻ വി എം സൂപ്പിക്ക് നൽകി നിർവ്വഹിക്കുന്നു

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996