1470-490

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ് 19 സ്ഥീകരിച്ചു

തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് സ്വദേശികളായ ഏഴ് പേര്‍ക്കും, മലപ്പുറം സ്വദേശികളായ നാല് പേര്‍ക്കും കണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ക്കും പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്ക് വീതവും കാസര്‍ഗോഡ്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലക്കാരായ ഓരോരുത്തരുടെയും ഫലം ഇന്ന് പോസിറ്റീവായി. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് അഞ്ചുപേര്‍ക്ക് ഫലം നെഗറ്റീവായി. തൃശൂര്‍ സ്വദേശികളായ രണ്ടു പേരുടെയും കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് സ്വദേശികളായ ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന എട്ടുപേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് വന്ന മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069