അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ

സേവനത്തിന്റെ പാതയിൽ അവശ്യവസ്തുക്കൾ വീടുകളിൽ എത്തിക്കുകയാണ് കുറ്റ്യാടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ
കുറ്റ്യാടി :- കോവിഡ് 19 ഉയർത്തിയ ഭീകരാന്തരീക്ഷ പാശ്ചാത്തലത്തിൽ സാധാരണ ജീവീതം പോലും തകരാറിലായപ്പോൾ കുറ്റ്യാടിയിലെ ഒരു കൂട്ടം യുവാക്കൾ മാതൃക സേവനം നടത്തുകയാണ്.ഈ വരുന്ന പെരുന്നാൾ ദിവസവും തുടർന്നുള്ള നാളുകളിലും കുറ്റ്യാടി ടൗണിനോട് ചേർന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ആവശ്യവസ്തുക്കൾ യാത്ര ചിലവുകൾ ഇടാക്കാതെ വീടുകളിൽ എത്തിക്കുകയാണ്.
ആവശ്യമുള്ള വസ്തുക്കളുടെ കുറിപ്പ് നൽകിയാൽ
വിതരണം നൽകിയിയതിന്ന് ശേഷം സാധനങ്ങളുടെ പണം നൽകിയാൽ മതി.
ഗുണമേന്മയും, വിലക്കുറവുമുള്ള പഴവർഗ്ഗങ്ങൾ, പാൽ, പച്ചക്കറി, മാംസം, മത്സ്യം, ബേക്കറി വസ്തുക്കൾ ഉൾപെടെയുള്ള ഭക്ഷ്യവസ്തുക്കളാണ്
എത്തിക്കുന്നത്.പതിനാറ് മുതൽ ഇരുപത് വയസ്സ് വരെയുള്ള പത്തോളം യുവാക്കളാണ് സേവന സന്നദ്ധതയുമായി ഇറങ്ങിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുക, മാസക് ധരിക്കുക, കൈകൾ ശുചീകരിക്കുക തുടങ്ങിയ കോവിഡ് 19 കാലത്ത്പാലിക്കപെടേണ്ട പ്രധാന കാര്യങ്ങളും ബോധവൽക്കരണം നടത്തുന്നു. ടൗണിനോട് ചേർന്ന അറുന്നു റോളം വീടുകളിലാണ് പ്രഥമഘട്ടത്തിൽ അവശ്യവസ്തുക്കൾ എത്തിക്കുന്നത്. നൂറോളം വീടുകളിൽ എത്തിക്കഴിഞ്ഞു.മലയോര മേഖലയിലെ പ്രധാന കച്ചവടകേന്ദ്രമായ കുറ്റ്യാടി ടൗണിൽ ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ആയിരക്കണക്കിനാളുകളാണ് എത്തുന്നത്.ഈ അവസരത്തിൽ കുറ്റ്യാടി ടൗൺ പരിസരവാസികൾ തിരക്കിൽ നിന്നും സാമൂഹ്യ അകലം പാലിക്കുക എന്ന ഉദ്ദേശമാണ് ഇത്തരത്തിൽ ഒരു മാതൃക സേവന പദ്ധതിയുമായി എത്താനുള്ള കാരണം എന്നാണ് ചെറുപ്പക്കാരുടെ സന്ദേശം.
Comments are closed.