1470-490

സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രത്യേക വിമാനം

സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്ന് രാത്രി 8.40ന് പ്രത്യേക വിമാനം

സലാലയില്‍ നിന്ന് കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്ന്(മെയ് 20) രാത്രി 8.40ന് ഐ.എക്‌സ്- 342 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പ്രവാസികളുമായി എത്തും. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് മതിയായ താമസ-ഭക്ഷണ-നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹ്റലി അറിയിച്ചു.

പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവര്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും tthps://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. വാഹനത്തിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റ് യാത്രക്കാരും പാടില്ല.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253