1470-490

വെള്ളിമൂങ്ങയെ രക്ഷിച്ചു

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും വെള്ളിമൂങ്ങയെ രക്ഷിച്ചു.  കഴിഞ്ഞ ദിവസം വൈകീട്ട് പന്നിശ്ശേരി പാടത്തിന് സമീപത്ത് നിന്നാണ് തെരുവ് നായ്ക്കൾ അക്രമിച്ചിരുന്ന വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തിയത്. കർഷകനായ മറ്റം കണ്ടിയൂർ റോഡിലെ കൂത്തൂർ ഡേവിസാണ് നായ്ക്കളിൽ നിന്ന് മൂങ്ങകുഞ്ഞിനെ രക്ഷപ്പെടുത്തിയത്. പാടത്ത് നിന്ന് വരുന്നതിനിടെയാണ് നായ്ക്കൾ മൂങ്ങയെ അക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. നായ്ക്കളെ അകറ്റിയ ശേഷം വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതനുസരിച്ച് ഏരുമപ്പെട്ടി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി വെള്ളിമൂങ്ങയെ ഏറ്റു വാങ്ങി

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253