1470-490

സേവ് പ്രവാസി പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു.

ഫാ.ഡേവിസ് ചിറമേൽ വിഭാവനം ചെയ്ത സേവ് പ്രവാസി പദ്ധതിയുടെ മൂന്നാം ഘട്ടമായ എന്റെ ആട് പദ്ധതിയുടെ ചാലക്കുടി നിയോജക മണ്ഡലം തല ഉദ്ഘാടനം കൊടകരയിൽ നടന്നു. ചാലക്കുടി യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊടകരയിൽ അനക്കൽ വീട്ടിൽ ടോമി പൈലിക്ക് ആടിനെ കൈമാറിക്കൊണ്ട് ഫാദർ ഡേവിസ് ചിറമേൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സേവ് പ്രവാസി ചെയർമാൻ അഡ്വക്കേറ്റ് ഷോൺ പെല്ലിശ്ശേരി അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ പരിയാരം, ഗ്രാമ പഞ്ചായത്തംഗം പ്രനില ഗിരീശൻ, ജസ്റ്റിൻ ഡൊമനിക്ക്, ജോണി മാഞ്ഞാങ്ങ, ഷൈൻ മുണ്ടയ്ക്കൽ, സിജോ ദേവസ്സി, യൂത്ത് കെയർ കോഡിനേറ്റർമാരായ മനേഷ് സെബാസ്റ്റ്യൻ,ആൽബിൻ പൗലോസ്,സനൽ സുബ്രൻ, ജോമി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996