1470-490

സാനിറ്റൈസറുകൾ വിതരണം ചെയ്തു


കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഗീതാ ഗോപി എം.എൽ.എയും എക്സൈസ് വകുപ്പും ചേർന്ന് സംഘടിപ്പിച്ച സാനിറ്റൈസർ വിതരണം തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. ഗവൺമെന്റ് ആശുപത്രികളിലെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് സാനിറ്റൈസർ നൽകിയത്. ഗീതാ ഗോപി എം.എൽ.എ വിതരണം ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത അധ്യക്ഷയായിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള സാനിറ്റൈസർ എം.എൽ.എ സൂപ്രണ്ട് ഡോ. കേതുൽ പ്രമോദിന് കൈമാറി. വിമുക്തി പദ്ധതി കോർഡിനേറ്റർ കെ.കെ.രാജുവാണ് സാനിറ്റൈസർ ഒരുക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253