1470-490

റിയാദില്‍ നിന്ന് 152 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി

റിയാദില്‍ നിന്നുള്ള എ.ഐ – 1906 എയര്‍ ഇന്ത്യ വിമാനം 152 യാത്രക്കാരുമായി ഇന്നലെ (മെയ് 19) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാത്രി 7.56 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. 14 ജില്ലകളില്‍ നിന്നായി പേരും 143 പേരും കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നാല് പേര്‍ വീതവും പശ്ചിമ ബംഗാളില്‍ നിന്ന് ഒരാളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള അഞ്ച് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 19 കുട്ടികള്‍, 53 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ക്രൈം ബ്രാഞ്ച് എസ്.പി. കെ.വി. സന്തോഷ് കുമാര്‍,  അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, കോവിഡ് ലെയ്സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവര്‍ യാത്രക്കാരെ സ്വീകരിച്ചു. 

റിയാദില്‍ നിന്ന് തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,

മലപ്പുറം – 41, ആലപ്പുഴ – 12, എറണാകുളം – 15, ഇടുക്കി – ഏഴ്, കണ്ണൂര്‍ – എട്ട്, കാസര്‍ഗോഡ് – രണ്ട്, കൊല്ലം – എട്ട്, കോട്ടയം – ആറ്, കോഴിക്കോട് -16, പാലക്കാട് – 11, പത്തനംതിട്ട – ഏഴ്, തിരുവനന്തപുരം -അഞ്ച്, തൃശൂര്‍ – മൂന്ന്, വയനാട് – രണ്ട്്. ഇവര്‍ക്കൊപ്പം പശ്ചിമബംഗാള്‍ – ഒന്ന്, കര്‍ണാടക – നാല്, തമിഴ്‌നാട് – നാല്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253