1470-490

ശിഹാബ് തങ്ങൾ റിലീഫ് സെൽ പുരസ്കാരം എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക്

എടപ്പാൾ: സയ്യിദ് മുഹമ്മാദലി ശിഹാബ് തങ്ങളുടെ സമരണയ്ക്കായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ഇത്തവണത്തെ പുരസ്കാരം എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് സമാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാർലമെന്റേററിയൻ, ഭരണാധികാരി എന്നീ നിലകളിൽ കാഴ്ച്ച വെച്ച മികച്ച പ്രകടനത്തിനാണ് അവാർഡ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം അവാർഡ് മലപ്പുറത്ത് വെച്ച് നൽകും.11111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,കഥാകൃത്ത് പി.സുരേന്ദ്രൻ ,യുവ എഴുത്തുകാരൻ കെ.എം ഷാഫി എന്നിവരും റിലീഫ് സെല്ല് ഭാരവാഹികളും അടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.തുടർച്ചയായി എട്ടാം വർഷമാണ് അവാർഡ് നൽകുന്നത്. വാത്താസമ്മേളനത്തിൽ ഭാരവാഹികളായ വി.കെ.എ മജീദ്, അജ്മൽ കെ.വി, ഷുഹൈബ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689