1470-490

ഈ ഫോട്ടോക്ക് പറയാനുണ്ട് അതിജീവനത്തിന്റെ ഒരായിരം കഥകൾ ……….

ഇത് നിഖിൽ എടപ്പാൾ ,മലപ്പുറം ജില്ലയിലെ ഏടപ്പാളിലും പരിസരപ്രദേശത്തും റോഡരികിൽ പൈനാപ്പിൾ കച്ചവടക്കാരനായി ഈ ചെറുപ്പക്കാരനെ കാണാം .ഉറക്കെ ആളുകളെ വിളിച്ചുകൂട്ടി നിറഞ്ഞ പുഞ്ചിരി നൽകിക്കൊണ്ട് കച്ചവടം പൊടിപൊടിക്കുകയാണ് .വൈകുന്നേരം നിറഞ്ഞ മനസോടെ വീട്ടിലേക്കുള്ള മടക്കം …….. കഴിഞ്ഞ മാർച്ചുമാസം വരെ ഇങ്ങനെ ഒന്നും ആയിരുന്നില്ല ഈ ചെറുപ്പക്കാരന്റെ ജീവിതം .കൊറോണ എന്ന മഹാമാരി വന്നപ്പോൾ ചെയ്തിരുന്ന തൊഴിൽ ഇല്ലാതായ ഒരുപാടു പേരിലെ ഒരാളാണ് ഈ നിഖിൽ എടപ്പാൾ എന്ന ചെറുപ്പക്കാരൻ .വളരെ തിരക്കുള്ള ഒരു ക്യാമറാമാൻ ആയിരുന്നു നിഖിൽ എടപ്പാൾ .സിനിമയും ,സീരിയലുകളും ,അൽബങ്ങളും,പരസ്യ ചിത്രങ്ങളും ,കല്യാണവീഡിയോകളും ഒക്കെയായി വലിയ തിരക്കുള്ള ഒരു ക്യാമറാമാൻ ….കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും പോയി നിരവധി പരിപാടികൾ ഷൂട്ട് ചെയ്തിരുന്നു നിഖിൽ .തന്റെ പതിനാറാമത്തെ വയസിൽ തന്നെ ക്യാമറയോടുള്ള അടങ്ങാത്ത പ്രണയം മൂലം ഫോട്ടോകളുടെയും വീഡിയോകളുടെയും കൂടെ കൂടി .വർഷങ്ങൾക്കിപ്പുറം 2020എത്തിനിൽക്കുമ്പോൾ ഏതൊരു ക്യാമറാമാനും ഏറ്റവും കൂടുതൽ വർക്കുകൾ പ്രതീക്ഷിക്കുന്ന മാർച്ച് ,ഏപ്രിൽ ,മെയ് മാസങ്ങളിൽ നിഖിലിനും എല്ലാ ദിവസവും വർക്കുകൾ ബുക്ക് ചെയ്തിരുന്നു .എന്നാൽ ലോക്കഡോൺ പ്രഖ്യാപിച്ചതിനാൽ കല്യാണങ്ങളും ,മറ്റു എല്ലാ ഷൂട്ടുകളും മാറ്റിവെക്കപെട്ടു.മനസ്സിൽ കരുതിവെച്ച എല്ലാ പദ്ധതികളും താളം തെറ്റി ,മറ്റുള്ളവർക്ക് തന്നെ സഹായിക്കാൻ ഒരു പരിധിയുണ്ടെന്നു മനസിലാക്കിയ നിഖിൽ ഒരു തീരുമാനമെടുത്തു ,എന്തേലും കച്ചവടത്തിന് ഇറങ്ങാം .ജീവിക്കണമല്ലോ ,ഇനി എന്ന് കല്യാണങ്ങളും ആഘോഷങ്ങളും നടക്കുമെന്ന് അറിയില്ല ,അതുവരെ ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിക്കണം .അങ്ങിനെ ആദ്യം മാർക്കറ്റിൽ പോയി പൈനാപ്പിൾ കൊണ്ടുവന്നു കച്ചവടം ആരംഭിച്ചു ,വീട്ടുകാരും ,കൂട്ടുകാരും നിഖിലിനോടൊപ്പം നിന്നു .ഒരാളുപോലും നിഖിലിനെ കളിയാക്കിയില്ല ,കാണുന്നവരൊക്കെ പ്രോൽസാഹിപ്പിച്ചു…..ഇപ്പോൾ നിഖിൽ എന്ന ചെറുപ്പക്കാരന്റെ വാക്കുകളിൽ ആത്മവിശ്വാസം അലയടിക്കുന്നു ,ഈ ചെറുപ്പക്കാരൻ ഒരു മാതൃകയാണ് ,ഏതൊരു തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ടെന്നുള്ളതിന്റെ മാതൃക 👌👌👌👌

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689