1470-490

പാലക്കാട് ജില്ലയിൽ ഏഴ് പേർക്ക് കൂടി കോവിഡ് 19 സ്വീകരിച്ചു

പാലക്കാട്. ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് വന്ന മൂന്നുപേർക്കും മഹാരാഷ്ട്രയിൽ നിന്നും വന്ന നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ചെന്നൈയിൽ നിന്നു വന്നവരിൽ കൊല്ലങ്കോട്, ആനമാറി സ്വദേശി (38 വയസ്സ് ), ആലത്തൂർ കാവശ്ശേരി സ്വദേശി( 27 വയസ്സ്), ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്വദേശി (49 വയസ്സ്) എന്നിവരും മഹാരാഷ്ട്രയിൽ നിന്നും വന്നവരിൽ രണ്ട് പനമണ്ണ സ്വദേശികളും( 45 ,42 വയസ്സുള്ളവർ) രണ്ട് തൃക്കടേരി സ്വദേശികളും (39,50 വയസ്സുള്ളവർ) ആണ് ഉൾപ്പെടുന്നത്.

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 20 പേരായി. ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ചികിത്സയിലുണ്ട്.
ചെന്നൈയിൽ നിന്ന് വന്ന കൊല്ലങ്കോട്, കാവശ്ശേരി സ്വദേശികൾ മെയ് 17 ന് വൈകിട്ട് 5. 30നാണ് വാളയാർ ചെക്ക്പോസ്റ്റിൽ എത്തിയത്. ഇവർക്ക് ചെന്നൈയിൽ വച്ച് തന്നെ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും നിരീക്ഷണത്തിൽ ഇരിക്കാൻ നിർദ്ദേശം നൽകിയിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്.ഇതു സംബന്ധിച്ച് ചെക്ക്പോസ്റ്റിലെ അധികൃതർക്ക് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇവരെ അന്നേദിവസം തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മെയ് 18ന് വീണ്ടും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇവർ മെയ് 17ന് പാലക്കാട് വെച്ച് രോഗം സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിയുടെ കൂടെ ചെന്നൈയിൽ താമസിച്ചിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഇവർ രണ്ടുപേരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മഹാരാഷ്ട്രയിൽ നിന്ന് എത്തിയ നാല് പേർ മെയ് 13 ന്‌ പുലർച്ചെ അവിടെനിന്നും പോരുകയും തലപ്പാടി ചെക്ക് പോസ്റ്റ് വഴി മെയ് 14 ന് പുലർച്ചെ കേരളത്തിൽ എത്തുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്.
(ഇതാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.)

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879