1470-490

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെൽകൃഷി ആരംഭിച്ചു

കാർഷികമേഖലയിൽ നടപ്പാക്കുന്ന സുഭിക്ഷ കേരളം എന്ന ജനകീയപദ്ധതി യുടെ ഭാഗമായിപൊന്ന്യം സർവ്വീസ് സഹകരണ ബേങ്കിൻ്റെ കൈവശമുള്ള ഒരു ഏക്ര ഭൂമിയിൽ ഭരണ സമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ നെൽകൃഷി ആരംഭിച്ചു – നെൽകൃഷിയുടെ വിത്തിറക്കൽ പരിപാടി തലശ്ശേരി സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ശ്രീ.വി.രാമകൃഷ്ണൻ നിർവ്വഹിച്ചു.കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: എം ഷീബ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് പ്രസിഡണ്ട് ശ്രീ: കെ.സുഗീഷ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മററി ചെയർ പേർസൺ ശ്രീമതി .ടി .ടി .റംല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കെ.പി.സതി ,ബേങ്ക് ഡയരക്ടർമാരയ കെ.മോഹനൻ, എം.കെ.രൂപേഷ്, പി.അനിൽകുമാർ, കെ മുകന്ദൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996