1470-490

ഒല്ലൂരിന്റെ കാർഷിക സമൃദ്ധി പദ്ധതിക്ക് 74.20 ലക്ഷം രൂപ


ഒല്ലൂർ നിയോജമണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം ഉദ്ദേശിച്ച് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതിക്കായി 74.20 ലക്ഷം രൂപ വകയിരുത്തി. സുഭിക്ഷ കേരളം പദ്ധതിയുടെയും കൃഷി സമൃദ്ധി പദ്ധതിയുടെയും ആലോചനായോഗം ഗവ. ചീഫ് വിപ്പ് കെ.രാജന്റെ നേതൃത്വത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്നു. മണ്ഡലത്തിലെ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ കർഷക ഗ്രൂപ്പുകൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. കൃഷിക്കും, ഉത്പന്ന സംഭരണത്തിനും വിപണനത്തിനും സഹകരണ ബാങ്കുകളുടെ സഹായം ലഭ്യമാക്കും.
ഒല്ലൂർ മണ്ഡലത്തിലെ കാർഷികോത്പന്നങ്ങളുടെ ഉത്പാദന വർദ്ധനവിനും വിപണനത്തിനും ഉതകുന്ന ബൃഹദ്പദ്ധതി നടപ്പിലാക്കുന്നതിനുള്ള രൂപരേഖ യോഗം തയ്യാറാക്കി. മണ്ഡലത്തെ തരിശ് രഹിത മണ്ഡലമാക്കുന്നതിനുള്ള പ്രവർത്തനങ്ങളെക്കുറിച്ചും തീരുമാനമെടുത്തു.
മണ്ഡലത്തിലെ സഹകരണ ബാങ്ക് പ്രസിഡൻറുമാരും കൃഷി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ.എസ്. ഉമാദേവി അധ്യക്ഷത വഹിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098