1470-490

എൻ ജി ഒ. അസോസിയേഷൻ കണ്ണ് തുറപ്പിക്കൽ സമരം

എൻ.ജി.ഒ. അസോസിേയേഷൻ ബീച്ചാ ശുപത്രിയിൽ നടത്തിയ കണ്ണ് തുറപ്പിക്കൽ സമരം സംസസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. ഷിബു ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കോവിഡ് 19 പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക ഇൻസെന്റീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ. അസോസിയേഷൻ കണ്ണ് തുറപ്പിക്കൽ സമരം നടത്തി. അനുവദനീയമായ ഉദ്യോഗസ്ഥ പങ്കാളിത്തത്തോടെ വിവിധ ആശുപത്രികൾക്ക് മുന്നിൽ നടത്തിയ സമരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.പി.ബാലകൃഷ്ണൻ വടകരയിലും, ബാലുശ്ശേരിയിൽ എം .ടി.മധുവും, ഫറോക്കിൽ കെ.വിനോദ് കുമാറും, ബീച്ച് ജനറൽ ആശുപത്രിയിൽ എം ഷിബുവും, കൊയിലാണ്ടി ടി.ഹരിദാസനും പേരാമ്പ്രയിൽ ജില്ലാ പ്രസിഡണ്ട് കെ.പ്രദീപനും, താമരശ്ശേരിയിൽ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരിയും, മെഡിക്കൽ കോളജിൽ ജില്ലാ ട്രഷറർ കെ.കെ.പ്രമോദ് കുമാറും നാദാപുരത്ത് സംസ്ഥാന കമ്മിറ്റി അംഗം സിജു കെ.നായരും, കുറ്റ്യാടിയിൽ വി.എം ചന്ദ്രനും ഉദ്ഘാടനം ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206