1470-490

മഞ്ചേരി മെഡിക്കൽ കോളേജ് എല്ലാ രോഗികൾക്കും തുറന്നു കൊടുക്കണം

മലപ്പുറം : കോവിഡ് സ്പെഷ്യൽ ആശുപത്രി ആക്കിമാറ്റിയ മഞ്ചേരി മെഡിക്കൽ കോളേജ് മറ്റു രോഗികൾക്ക് വേണ്ടിയും തുറന്നു കൊടുക്കണം എന്ന് എസ്. ഡി. പി. ഐ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മറ്റ് രോഗികൾക്ക് അടിയന്തിരമായി വേറെ സംവിധാനം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ രണ്ട് സർക്കാർ മെഡിക്കൽ കോളേജുകൾ മാത്രമാണ് കോവിഡ് സ്പെഷ്യൽ ആശുപത്രികൾ ആക്കി മാറ്റിയിട്ടുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജ്, എറണാകുളം മെഡിക്കൽ കോളേജ്, എന്നിവയാണവ.

മറ്റു സർക്കാർ മെഡിക്കൽ കോളേജുകളിൽ കോവിഡ് ചികിത്സ ഉണ്ടെങ്കിലും മറ്റു രോഗികൾക്ക് വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ല മറ്റു ചികിത്സാ വിഭാഗങ്ങളെല്ലാം അവിടെ സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്.

എല്ലാ രോഗികൾക്കും പരിശോധനയും -അഡ്മിഷനും ഓപറേഷനടക്കം നടക്കുമ്പോൾ മഞ്ചരിയിൽ മാത്രം മറ്റ് രോഗികൾക്ക് പ്രവേശനം പോലും അനുവദിക്കാത്തത് അന്യായവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോ വിഡ് രോഗികളുള്ള മലപ്പുറത്ത് ,അതിനനുസൃതമായ സൗകര്യങ്ങൾ ഏർപ്പെത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. അല്ലാതെ രോഗികൾക്ക് മെഡിക്കൽ കോളേജിലേക്ക് പ്രവേശനം നിഷേധിക്കുകയല്ല.

മഞ്ചേരി മെഡിക്കൽ കോളേജിലെ മറ്റെല്ലാ ചികിത്സകളും ശസ്ത്രക്രിയകളും രണ്ടുമാസമായി നിർത്തിവെച്ചിരിക്കുകയാണ്. ഇത് നീതീകരിക്കാനാവില്ല. കോവിഡ് രോഗികൾക്കായി ഒരു വാർഡ് മാത്രമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് മറ്റു വിദഗ്ധ ഡോക്ടർമാർ എല്ലാം ജോലി ഇല്ലാത്തതിനാൽ വീട്ടിൽ കഴിയുകയാണ് . കോവിഡ് ചികിത്സ മൂലം ഇരുന്നൂറോളം അടിയന്തര ശസ്ത്രക്രിയകൾ ആണ് മഞ്ചേരി മെഡിക്കൽ കോളേജിൽ മാറ്റിവെച്ചിരിക്കുന്നത് അന്താരാഷ്ട്ര നിയമം അനുസരിച്ച് പ്രത്യേക വഴികളും പ്രത്യേക വാർഡും സജ്ജമാക്കിയിരിക്കുന്നു.

ആശുപത്രിയിലെ മറ്റ് ചികിത്സാ വിഭാഗങ്ങൾ തുറന്നുകൊടുക്കുന്നത് കൊണ്ട് അപകടം ഒന്നുമില്ല. മലപ്പുറം ജില്ലയിലെ നിർധന രോഗികൾക്കായി ആശുപത്രി എത്രയും പെട്ടെന്ന് തുറന്നു കൊടുക്കണം എന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

ലോക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ പാവപ്പെട്ട രോഗികൾക്ക് മറ്റു സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയാത്ത നിർധനരായ രോഗികൾക്ക് മുമ്പിൽ സർക്കാർ ആതുരാലയ കവാടങ്ങൾ അടച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണ്‌. നാട്ടിൽ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമാണ്. ഇക്കാര്യവും സർക്കാർ കണക്കിലെടുക്കണം . മലപ്പുറം ജില്ലയിലെ 41 ലക്ഷത്തിലധികം ആളുകൾ ആശ്രയിക്കുന്ന മഞ്ചേരി മെഡിക്കൽ കോളേജ് മറ്റ് രോഗികൾക്ക് കൂടി തുറന്നു കൊടുക്കുകയോ എല്ലാ രോഗികളെയും ചികിത്സിക്കാനുള്ള സംവിധാനം സർക്കാർ ഉടൻ സജ്ജമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്ത പരിഹാരം സർക്കാർ ഉണ്ടാക്കാത്ത പക്ഷം എസ്ഡിപിഐ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

ഓൺലൈൻ ജില്ലാകമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡൻറ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996