മലപ്പുറം ജില്ലയിൽ നാല് പേർക്ക് കോവിഡ്19 സ്ഥീകരിച്ചു

മലപ്പുറം .ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്നെത്തിയ നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി 42 കാരന്, അബുദബിയില്‍ നിന്നെത്തിയവരായ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി 52 കാരന്, പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി 34 കാരന്, ഏലംകുളം പാലക്കുളം സ്വദേശി 41 വയസുള്ള വനിത എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവരില്‍ മൂന്ന് പേര് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിറമരുതൂര്‍ ജനതാബസാര്‍ സ്വദേശി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനിലാണ്.
നേരത്തെ ആരോഗ്യ പ്രശ്നങ്ങളുള്ള നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി തുടര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിയതായിരുന്നു. മെയ് ഒമ്പതിന് ഖത്തറില്‍ നിന്നുള്ള ഐ.എക്സ് – 476 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മെയ് 10 ന് പുലര്‍ച്ചെ രണ്ട് മണിക്ക് കരിപ്പൂര്‍ വിമാനത്താവശത്തിലെത്തി. പരിശോധനകള്‍ക്കു ശേഷം കോഴിക്കോട് സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ ഹോസറ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ച ശേഷം ആരേഗ്യ പരിശോധനകള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കായി മെയ് 16 ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് ഇന്ന് (മെയ് 20) കോവിഡ് 19 സ്ഥിരീകരിച്ചു.
Comments are closed.