1470-490

കോക്കൂർ – വാക റോഡ് തകർന്നത് ഉടൻ ശരിയാക്കണം

എളവള്ളി:എളവള്ളി ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിൻ്റെ അധീനതയിലുള്ള വാക- കോക്കൂർ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി.ജെ സ്റ്റാൻലിയും പഞ്ചായത്ത് മെമ്പർ കെ.ഒ ബാബുവും അധികൃതർക്ക് പരാതി നൽകി. കോക്കൂർ റെയിൽവേ ക്രോസിനു സമീപം അശാസ്ത്രീയമായ രീതിയിൽ റയിൽവേ സിഗ്നൽ സ്ഥാപിക്കുന്നതിനു വേണ്ടി പണിത കോൺഗ്രീറ്റിൻ്റെ അടിത്തറയും ബന്ധപ്പെട്ട പോസ്റ്റും 6 മാസം മുന്നെയാണ് നിലം പൊത്തിയത്. അതിനു ശേഷം പെയ്ത മഴയിൽ തകർന്ന റെയിൽവേ സിഗ്നലിൻ്റെ അടിത്തറയുടെ അടിവശത്തുള്ള മണ്ണ് ഇളകി പോകുകയും റോഡ് തകരുകയും ചെയ്തു. നിരവധി തവണ അധികൃതരുമായി സംസാരിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് കോൺഗ്രസ് നേതാക്കളായ സി.ഡി. ആൻ്റോ, ജോണി ചാലക്കൽ, പി. ശിവശങ്കർ, ബാലചന്ദ്രൻ തെക്കെപ്പാട്ട് എന്നിവർ പറഞ്ഞു.
വെള്ളം വളരെ ശക്തമായി ഒഴുകുന്ന ഈ റോഡ് കാലവർഷത്തിനു മുന്നെ ശരിയാക്കാൻ സാധിച്ചില്ലെങ്കിൽ റോഡ് പൂർണ്ണമായും തകരുമെന്നും പഞ്ചായത്ത് അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Comments are closed.