1470-490

ജനജീവിതം സാധാരണ നിലയിലേക്ക്….

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് മാസത്തോളം നീണ്ട ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപ്പിച്ചതോടെ ജനങ്ങളുടെ ദൈനം ദിന ജീവിതം സാധാരണ നിലയിലായി തുടങ്ങി. പൊതു ഗതാഗത  സൗകര്യങ്ങൾക്ക് തുടക്കം കുറിച്ചതോടെ രണ്ട് മാസക്കാലം വീടുകൾക്കുള്ളിൽ തളച്ചിട്ട ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിന് കഴിയുന്ന സ്ഥിതിയായി. കൂടാതെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ അനുസരിച്ച് പൂട്ടിയിട്ടിരുന്ന വിവിധ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള അനുമതി ലഭിച്ചതും ജനങ്ങൾ പുറത്തേക്കിറങ്ങുന്നതിനു കാരണമായി. വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, ജ്വല്ലറികൾ എന്നിവ ബുധനാഴ്ച്ച മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഇതിനൊപ്പം ജില്ല അതിർത്തിക്കുള്ളിൽ സഞ്ചരിക്കുന്നതിന് കെ.എസ്. ആർ.ടി.സി ബസ്സുകൾ നിരത്തിലിറങ്ങുകയും ചെയ്തു. ഏതാനും സ്വകാര്യ ബസ്സുകളും ബുധനാഴ്ച്ച സർവ്വീസ് നടത്തിയിരുന്നു. ഓട്ടോറിക്ഷകളും, ടാക്സി കളും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സർവ്വീസ് ആരംഭിച്ചിരുന്നു. വ്യാഴാഴ്ച്ച മുതൽ സ്വകാര്യ ബസ്സുകളുടെ സർവ്വീസ് ആരംഭിക്കുമെന്നാണ് ഉടമകളുടെ സംഘടനകൾ വ്യക്തമാക്കിയിട്ടുള്ളത് വരും ദിവസങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ഉണ്ടാകുന്നതോടെ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് മാറും. എന്നാൽ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ആശങ്കക്കിടയാക്കുകയാണ്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരിലും, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിലും രോഗ ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവാണ് ആശങ്കകൾക്കിടയാക്കുന്നത്. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ, പൊതുജനങ്ങൾ കൃത്യമായി പാലിച്ച് മാത്രമെ പുറത്തിറങ്ങാവൂ എന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996