1470-490

കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ സി.പി.ഐ.എം പ്രതിഷേധം.

കോട്ടക്കൽ: കോട്ടക്കൽ മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിലൂടെ മുനിസിപ്പൽ സെക്രട്ടറിക്ക് എതിരെ അഴിമതി ആരോപണം തെളിവ് സഹിതം വെളിപ്പെടുത്തിയത് സംബന്ധിച്ച് വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്നും, അഴിമതിക്കാരനായ സെക്രട്ടറിക്ക് എല്ലാ പിന്തുണയും നൽകി സംരക്ഷിക്കുമെന്ന മുനിസിപ്പൽ ചെയർമാൻ്റെ അറിയിപ്പിലും പ്രതിഷേധിച്ച് സി.പി.ഐ.എം.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുനിസിപ്പാലിറ്റിക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ്റെയും സെക്രട്ടറിയുടെയും അവിഹിത അഴിമതി കൂട്ട്കെട്ട് അവസാനിപ്പിക്കുകയും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തുകയും ചെയ്യണമെന്ന്  ആവശ്യപ്പെട്ടു.
എൽ.സി.സെക്രട്ടറി ടി. കബീർ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ഇ.ആർ.രാജേഷ് സംസാരിച്ചു. 
എം.രാമചന്ദ്രൻ, സഫ്ദർരാജ്, കൗൺസിലർ കുഞ്ഞാപ്പു എന്നിവർ നേതൃത്വം നൽകി. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689