1470-490

റമദാൻ കിറ്റുകൾ വിതരണം ചെയ്തു.

എസ് വൈ എസ് സ്വാന്ത്വനം വെള്ളിക്കുളങ്ങര യൂണിറ്റ് രണ്ടാം ഘട്ട റമദാൻ കിറ്റുകൾ വിതരണം ചെയ്തു. വിശുദ്ധ റമദാൻ മാസത്തിൽ എസ് വൈ എസ് സാന്ത്വനത്തിന് കീഴിൽ നടക്കുന്ന വിവിധ സേവന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. ലോക്ക്ഡൗൺ മൂലം പ്രയാസത്തിലായ വീടുകളിലേക്കാണ് കിറ്റുകൾ എത്തിച്ചു നൽകിയത്. മറ്റത്തൂർ ഗ്രാമപഞ്ചായത്തംഗം ജോയ് കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം അംബുജാക്ഷൻ, രിഫാഈ മസ്ജിദ് മഹല്ല് ഖത്തീബ് ഷാനവാസ് നഈമി, യൂണിറ്റ് പ്രസിഡൻറ് പി.എ.കുഞ്ഞുമുഹമ്മദ് , ജനറൽ സെക്രട്ടറി എം.യു.ഉദൈഫ, വി.എ.റാഫി, കെ.എച്ച്.ഷെമിർ, എം.ഇ.ഷെബീറലി ,കെ എ .റാഫി, ഒ. എസ്. അജ്മൽ അലി ഖാൻ, സി.ഇ. മിഥിലാജ് , എൻ.എസ്. സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി .
നിർധന യുവതികൾക്ക് വിവാഹ ധനസഹായം, മെഡിക്കൽ കാർഡ് വിതരണം, കിടപ്പ് രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയും എസ്‌വൈഎസ് സാന്ത്വനത്തിന് കീഴിൽ നടന്നു വരുന്നുണ്ട്

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996