1470-490

തലചാക്കാനൊരിടം തേടി പത്തംഗ കൂടുംബം.

മേലൂര്‍ കുന്നപ്പിള്ളി ദേവരാജഗിരി ചക്കാലക്കല്‍ കുമാരന്‍ ഭാര്യ ജാനകിയും കുടുംബവുമാണ് കയറി കിടക്കുവാന്‍ ഒരിടമില്ലാതെ വലയുന്നത്. ഉണ്ടായിരുന്ന ഇവരുടെ ചെറിയൊരു വീട് രണ്ടാഴ്ച മുന്‍പ് മഴയത്ത് തകര്‍ന്നു പോവുകയായിരുന്നു. സഹയിക്കുവാന്‍ ആരുമില്ലാതെ പെണ്‍ങ്ങളടങ്ങുന്ന ഈ കുടുംബം കഷ്ടപ്പെടുകയാണ്. ഇവരുടെ വീട് തകര്‍ന്ന് കിടക്കുവാന്‍ ഒരിടമില്ലെന്ന വിവരം പഞ്ചായത്ത് വില്ലേജ് അധികൃതരെ അറിയിച്ചിട്ടും പഞ്ചായത്ത് മെമ്പര്‍ അല്ലാതെ ബന്ധപ്പെട്ട ആരും തന്നെ സ്ഥലം സന്ദര്‍ശിക്കുവാന്‍ തയ്യാറായിട്ടില്ല.ജാനകിയും,മകന്റെ ഭാര്യയും, മൂന്ന് മക്കളും, മകളും മക്കളുടെ മൂന്ന് മക്കളും എല്ലാം ചേര്‍ന്ന് പത്തോളം പേരാണ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടൊരു മേഞ്ഞ വീട്ടില്‍ കഴിഞ്ഞിരുന്നത്. മേലൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് ഇവരുടെ വീടെങ്കിലും ലൈഫ് പദ്ധതിയിലൊന്നും ഇവര്‍ ഉള്‍പ്പെട്ടില്ല. ജാനകിയുടെ അമ്മയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം നഷ്ടപ്പെട്ടത്തിനാല്‍ രേഖയില്ലാത്ത കാരണം വീടിനൊ മറ്റു ആനുകുല്യങ്ങളോ ഇവര്‍ക്ക് ലഭിക്കാത്ത അവസ്ഥയിലാണ്. നഷ്ടപ്പെട്ട പട്ടയത്തിന് പകരം ഡ്യൂപ്ലിക്കേറ്റ് പട്ടയത്തിന് അപേക്ഷകളും മറ്റും നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പറയപ്പെടുന്നു. മുപ്പത്തിയഞ്ച് സെന്റ് സ്ഥലത്തിന് നികുതിയടക്കുന്നുണ്ടെങ്കിലും പട്ടയമില്ലെന്ന് പറഞ്ഞ് അടച്ചുറപ്പുള്ളൊരു വീട് ഇവര്‍ക്ക് സ്വപ്‌നായിരിക്കുകയാണ്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടിലായിരുന്നു ഇത്രയും പേര്‍ താമസിച്ചിരുന്നത്. അതാണ് ഇപ്പോള്‍ കനത്ത മഴയത്ത് പുറക് വശം ഇടിഞ്ഞ് താഴേക്ക് പോയത്. വീടിന്റെ പുറകവശം വലിയ താഴ്ന്ന പ്രദേശമായത്തിനാല്‍ വീട് നിര്‍മ്മിക്കണമെങ്കില്‍ വലിയ സാമ്പത്തിക ചിലവ് വരുന്നതാണ്. നിത്യ വൃത്തിക്ക് തന്നെ കഷ്ടപ്പെടുന്ന ഈ കുടുംബത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ വീട് നിര്‍മ്മിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് ജാനകിയുടെ മകള്‍ ഡിംപിള്‍ വീടുകളിലും മറ്റും ജോലിക്ക് പോയി ലഭിക്കുന്ന ഏക വരുമാനമാണ് കുടുംബത്തിന് ആശ്രയം. ഒരു മകനുള്ളത് തമിഴ് നാടില്‍ കൂലിപണിയാണ്. വന്നിട്ട് കുറച്ചായെന്ന് പറയുന്നു. വര്‍ഷക്കാലം തുടങ്ങുന്നതിന് മുന്‍പായി സന്‍മനസുള്ളവരുടെ സഹായം ലഭിച്ചാല്‍ മാത്രമെ ഈ കുടുംബത്തിന് അടച്ചുറുപ്പുള്ളൊരു വീട് യാഥാര്‍ത്ഥ്യമാവൂ.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996