1470-490

ഗാഗുൽത്ത ധ്യാന കേന്ദ്രത്തിലെ ക്വാറന്റൈനിലേക്ക് പ്രവാസികൾ എത്തി

തലക്കോട്ടുക്കര ഗാഗുൽത്ത ധ്യാന കേന്ദ്രത്തിൽ സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക്  പ്രവാസികൾ എത്തി. കൊച്ചിൻ – ക്വാലാലംപൂർ ഫ്ലൈറ്റിൽ കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശ്ശേരി ഏയർപോർട്ടിലെത്തിയ പ്രവാസികളുടെ സംഘമാണ് ക്വാറന്റൈൻ ചെയ്യുന്നതിനായി ധ്യാന കേന്ദ്രത്തിലേക്ക് ആദ്യമെത്തിയത്.18 പുരുഷൻമാരും 3 സ്ത്രീകളും ഉൾപ്പെടെ 21 പേരടങ്ങുന്ന സംഘം പുലർച്ചെ മൂന്ന് മണിയോടെ ഗാഗുൽത്തയിലെത്തിയത്.രണ്ട് കെ.എസ്.ആർ.ടി.സി. ബസ്സുകളിലായി പോലീസിന്റെ അകമ്പടിയോടെയാണ് ഇവരെ ക്വറന്റൈൻ കേന്ദ്രത്തിലെത്തിച്ചത്. ബുധനാഴ്ച്ച രാവിലെ ലണ്ടനിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കെത്തിയ ഫ്ലൈറ്റിൽ എത്തിയ പതിനൊന്ന് പേർ കൂടി ഉച്ചയ്ക്ക് 12 മണിയോടെ ഗാഗുൽത്ത ധ്യാന കേന്ദ്രത്തിലെത്തി. ഇവരിൽ 7 പേർ പുരുഷൻമാരും 4 പേർ സ്ത്രീകളുമാണ്. ബുധനാഴ്ച്ച വൈകീട്ട് 6.25 നെത്തുന്ന ദുബായ് – കൊച്ചി ഫ്ലൈറ്റിലും, 7.45 ന് എത്തുന്ന റിയാദ് – കണ്ണൂർ ഫ്ലൈറ്റിലും, 8.40 ന് എത്തുന്ന സലാല-കോഴിക്കോട് ഫ്ലൈറ്റിലും 9.25 ന് എത്തുന്ന കുവൈറ്റ് – തിരുവനന്തപുരം ഫ്ലൈറ്റിലും 11 മണിക്കെത്തുന്ന മനില -കൊച്ചി ഫ്ലൈറ്റിലെത്തുന്ന തൃശൂർ ജില്ലക്കാരായ പ്രവാസികളെയും ഗാഗുൽത്ത ധ്യാന കേന്ദ്രത്തിലേക്കാണ് കൊണ്ടുവരിക.ചൂണ്ടൽ പഞ്ചായത്തിലുൾപ്പെടുന്ന ഈക്വാറന്റൈൻ കേന്ദ്രത്തിൽ 70 പേരെ താമസിപ്പിക്കുന്നതിനാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതിൽ കൂടുതൽ ആളുകൾ എത്തിയാൽ അക്കിക്കാവിലെ പി.എസ്.എം. ഡെന്റൽ കോളേജിൽ സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിലെത്തിക്കാണ് മാറ്റുക. കുന്നംകുളം താലൂക്കിന്റെ പരിധിയിലുള്ള നാല് ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ആദ്യം വെള്ളറക്കാട് തേജസ് എഞ്ചിനീയറിങ്ങ് കോളേജിലും, പിന്നീട് വേലൂർ പഞ്ചായത്തിലുള്ള വിദ്യാ എഞ്ചിനീയറിങ്ങ് കോളേജിലുമാണ് പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കിയത്. ഇതിന് ശേഷമാണ് ഗാഗുൽത്ത ധ്യാന കേന്ദ്രത്തിലേക്ക് പ്രവാസികളെ എത്തിച്ചത്. മലേഷ്യയിൽ നിന്നുള്ളവരാണ് ഗാഗുൽത്തയിലെത്തിയആദ്യ സംഘത്തിലുള്ളത്. ചൂണ്ടൽ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.എ.മുഹമ്മദ് ഷാഫി, ക്വാറന്റൈൻ കേന്ദ്രത്തിന്റെ കോർഡിനേറ്റർ കൂടിയായ അസിസ്റ്റന്റ് സെക്രട്ടറി സാജൻ സി. ജേക്കബ്ബ്, പഞ്ചായത്ത് ക്ലാർക്ക് എം.ആർ. പ്രവീൺ എന്നിവർ പ്രവാസികളെ സ്വീകരിക്കാനെത്തിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206