1470-490

ഡി വൈ എഫ് ഐ പൊതിച്ചോർ വിതരണം: ഒരു വർഷം പൂർത്തിയായി

ഡി വൈ എഫ് ഐ പൊതിച്ചോർ വിതരണം തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒരു വർഷം പൂർത്തിയായി

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണപദ്ധതി ആരംഭിച്ചത് 2019 മെയ് 20ന് ആയിരുന്നു.
‘ഹൃദയപൂർവ്വം’ പൊതിച്ചോർ വിതരണം ഒരു വർഷം പൂർത്തിയാകുമ്പോൾ
പ്രളയ സമയത്തും, ഇപ്പൊൾ മഹാമാരിയുടെ ഭാഗമായി ലോക് ഡൗൺ കാലത്തും ഒരു ദിവസം പോലും മുടക്കമില്ലാതെ ഭക്ഷണ വിതരണം തുടരുന്നു.
നിലവിൽ കണ്ണൂർ ജില്ലയിൽ തലശ്ശേരി ആശുപത്രിക്ക് പുറമെ പേരാവൂർ താലൂക്ക് ആശുപത്രിയിലും, കണ്ണൂർ ആശുപത്രിയിലും DYFl പ്രവർത്തകർ എല്ലാ ദിവസവും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
ജില്ലയിലെ 115 മേഖല കമ്മറ്റിയിലെ സഖാക്കളാണ് നിശ്ചയിക്കപ്പെട്ട ദിവസം മുറപോലെ ദൗത്യം നിറവേറ്റി വരുന്നത്.2 ലക്ഷം പൊതിച്ചോറുകൾ ആണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ മാത്രം ഇതുവരെ വിതരണം ചെയ്തത്.
ഒരു വർഷം പൂർത്തിയായ ദിനത്തിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് എ എൻ ഷംസീർ (MLA )പൊതിച്ചോർ വിതരണത്തിൽ പങ്കാളിയായി. ജില്ലാ സെക്രട്ടറി എം ഷാജർ, പ്രസിഡണ്ട് മനു തോമസ്, മുഹമ്മദ് അഫ്സൽ, സി എൻ ജിഥുൻ, കെ.വി വിജേഷ്, എസ് കെ അർജുൻ, എം.പി സമീർ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879