1470-490

ഡ്രൈവിംഗ് സ്കൂൾ മേഖല സാമ്പത്തിക പ്രതിസന്ധി നേരിടുന്നു: പ്രതിഷേധം

കേരളത്തിലെ അറുപതിനായിരം കുടുംബഗങ്ങൾക്ക് തൊഴിലവസരം ഉണ്ടാക്കി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഡ്രൈവിംഗ് സ്കൂൾ മേഖല സർക്കാരിൻ്റെ നിർദ്ദേശം ലഭിക്കാത്തതിനാൽ കഴിഞ്ഞ 2 മാസക്കാലമായി അടഞ്ഞുകിടക്കുകയാണ് .
സ്വയം തൊഴിൽ കണ്ടെത്തുന്നതിൻ്റെ ഭാഗമായി ആരംഭിച്ച ഈ മേഖല ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി
നേരിട്ടു കൊണ്ടിരിക്കുകയാണ് ..
ഈ മേഖലയോട് സർക്കാർ കാണിക്കുന്ന അനാസ്ഥക്കെതിരെ
ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രറ്റേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നൻമണ്ട ആർ ടി. ഒ ഓഫീസിന് കീഴിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സമിതി അംഗം മോഹനൻ കക്കാടി ഉത്ഘാടനം നിർവഹിച്ചു. സാമൂഹിക അകലം പാലിച്ച് സ്കൂൾ തുറന്ന് പരിശീലനം നർത്താൻ അനുവദിക്കണമെന്നും ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൻമണ്ട യൂണിറ്റ് പ്രസിഡൻ്റ് ഷൈജു ശ്രീലക്ഷ്മി അധ്യക്ഷം വഹിച്ചു.റഷീദ് കൈരളി, ജഗദീഷ് ചൈതന്യ ,പ്രഭാകരൻ ശിവപുരം എന്നിവർ സംസാരിച്ചു …..

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253