1470-490

സി.പി.ഐ പോസ്റ്റ് ഓഫീസിനു മുന്നിൽ ഉപരോധസമരം സംഘടിപ്പിച്ചു

കോവിഡ് പ്രതിരോധ വിഹിതത്തിൽ കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മേഖലയിലെ തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക. എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.ഐ. രാജ്യ വ്യാപകമായി സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ചൂണ്ടൽലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ഉപരോധസമരം സംഘടിപ്പിച്ചു. ചൂണ്ടൽ സെന്ററിലുള്ള പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ഉപരോധ സമരം മണലൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.ജെ .ജിജു മാസ്റ്റർ ഉൽഘാടനം ചെയ്തു. സി.എൽ.ജോജു അദ്ധ്യക്ഷതവഹിച്ചു.ശിവൻ വാക,ജോയ് അറയ്ക്കൽ, പി.എസ്.ശങ്കരൻ കുട്ടി,  സി.എൽ.ബൈജു എന്നിവർ സമരത്തിൽ പങ്കെടുത്തു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചാണ് സമരം നടത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069