1470-490

കോഴിയിറച്ചിയുടെ വില കുതിച്ച് ഉയരുന്നു

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ച് ഉയരുന്നു. ഒരാഴ്ചയ്ക്കിടെ ഉണ്ടായത് 60 രൂപയുടെ വിലവർധനയാണ്. ലോക്ഡൗണിനെത്തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കോഴി വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കോഴി വില നിലം പൊത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ കോഴിയിറച്ചിയുടെ വില കിലോക്ക് 140 രൂപയായിരുന്നു. ഇന്ന് കോഴിക്കോട് നഗരത്തിലെ വിപണി വില 200 രൂപയാണ്. ഇടയ്ക്ക് 225 രൂപ വരെ ഉയർന്നു. പെരുന്നാൾ കാലത്തുണ്ടായ അപ്രതീക്ഷിത വിലവർധന ജനങ്ങളെ പ്രതിസന്ധിയിലാക്കി
കേരളത്തിലെ ഫാമുകളിൽ കോഴികളില്ലാത്തതും ലോക്ക് ഡൗണിനെത്തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കോഴി വരവ് കുറഞ്ഞതുമാണ് വില ഉയരാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ചെറുകിട കർഷകർ കോഴിക്കുഞ്ഞുങ്ങളെ ഇറക്കാതായതോടെ കോഴിക്ക് കടുത്ത ക്ഷാമമായി. മീനിന്റെ ലഭ്യത കുറഞ്ഞതും കാരണമാണ്.

200 രൂപയ്ക്ക് മുകളിൽ കോഴിയിറച്ചി വിൽക്കരുതെന്ന ജില്ലാ ഭരണകൂടങ്ങളുടെ നിർദേശം വന്നതോടെയാണ് വിലവർധന അൽപമെങ്കിലും നിയന്ത്രിക്കാനായത്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253