1470-490

ഇടപാടുകാർക്ക് സൗകര്യമൊരുക്കാതെ ബാങ്ക് പ്രവർത്തിക്കുന്നതായി പരാതി

കൊയിലാണ്ടി: ഇടപാട്കാർക്ക് വേണ്ടത്ര സൗകര്യങ്ങളൊരുക്കാതെ ബാങ്ക് പ്രവർത്തിക്കുന്നതായി ആക്ഷേപം.മുചുകുന്നു ഗ്രാമീണ ബാങ്കാണ് കോവിഡ് കാലത്ത് പാലിക്കേണ്ട നിബന്ധനകൾ കാറ്റിൽ പറത്തുന്നതായി ആരോപണമുയരുന്നത്. ടോക്കൺ നൽകിയാണ് ആളുകളെ ബാങ്കിലേക്ക് പ്രവേശിപ്പിക്കുന്നതെങ്കിലും ആളുകൾക്ക് കൈ കഴുകാൻ മലിനജലമാണ് നൽകുന്നതതെന്നാണ് ഇടപാടുകാർ പറയുന്നത്. കാത്തിരിക്കാൻ ആവശ്യമായ ഇരിപ്പിടമില്ലാതെയാണ് ബാങ്ക് പ്രവർത്തിക്കുന്നത്.സംഭവത്തിൽ ബി.ജെ.പി.ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. കളത്തിങ്കൽ ദാമു, നെല്ലിമഠത്തിൽ ബാലകൃഷ്ണൻ, കെ.പി.മോഹനൻ, എന്നിവർ സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098