1470-490

മദ്‌റസാധ്യാപകര്‍ക്ക് 66 ലക്ഷം രൂപ സര്‍വ്വീസ് ആനുകൂല്യം അനുവദിച്ചു

മദ്‌റസാധ്യാപകര്‍ക്കുള്ള സര്‍വ്വീസ് ആനുകൂല്യത്തിന്റെ വിതരണോദ്ഘാടനം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നിര്‍വഹിക്കുന്നു

തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വ്വീസ് ആനുകൂല്യം വിതരണത്തിന് സജ്ജമായി. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 66 ലക്ഷം രൂപയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. ആനുകൂല്യം ലഭിച്ചവര്‍ക്ക് അതുസംബന്ധിച്ചുള്ള വിവരം അവരുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമായി അയച്ചിട്ടുണ്ട്. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങളറിയാം. അര്‍ഹതപ്പെട്ടവര്‍ക്കുള്ള തുക റെയ്ഞ്ച് സെക്രട്ടറിമാരുടെ ബാങ്ക് എക്കൗണ്ട് മുഖേന വിതരണം ചെയ്യുന്നതാണ്. ആനുകൂല്യം ലഭ്യമാകാത്തതു സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കും അന്യേഷണങ്ങള്‍ക്കും ലോക്ഡൗണിനു ശേഷം ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253