1470-490

മഞ്ഞപ്പുഴ പുനരുജ്ജീവനം: ഭരണാനുമതിയായി


പനങ്ങാട് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ മഞ്ഞപ്പുഴ പുനരുജ്ജീവനം പ്രോജെക്ടിന് രണ്ടു
കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പനങ്ങാട് പഞ്ചായത്തു മുൻ കയ്യെടുത്ത മൈനർ ഇറിഗേഷൻ വകുപ്പുമായി സഹകരിച്ചു 8 കോടിയുടെ പദ്ധതിയാണ് സർക്കാരിൽ സമർപ്പിച്ചത്. ഇതിൽ ആദ്യ ഘട്ടമെന്ന നിലയിൽ രണ്ടു കോടി ചിലവ് വരുന്ന പ്രോജക്ട് അംഗീകരിച്ചു സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിട്ടുള്ളത്. പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ കോട്ടനട പാടശേഖരത്തിൽ നെൽകൃഷി സജീവമാക്കുന്നതിനും ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളിൽ പച്ചക്കറി കൃഷി ഊര്ജിതമാക്കുന്നതിനും 4 കുടിവെള്ള പദ്ധതികൾക് ഏറെ ഉപകരിക്കുന്നതുമാണ്. ഒരാഴ്ചക്കുള്ളിൽ സാങ്കേതികനുമതി ലഭ്യമാക്കി വേഗത്തിൽ പദ്ധതി യാതാർഥ്യമാക്കുമെന്നു പ്രസിഡന്റ് വി.എം. കമലക്ഷി, വൈസ് പ്രസിഡന്റ് പി. ഉസ്മാൻ എന്നിവർ അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139