1470-490

വി കെ ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ വിജിലന്‍സ് അന്വേഷണം

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ കണക്കില്‍പ്പെടാത്ത 10 കോടി നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചത് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ ഗിരിഷ് ബാബുവിനെ ഭീഷണിപ്പെടുത്തിയതും പരാതി പിന്‍വലിക്കാന്‍ 5 ലക്ഷം കോഴ നല്‍കാനും ശ്രമിച്ചെന്ന പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

വിജിലന്‍സ് ഐ ജി എച്ച് വെങ്കിടേഷിനോടാണ് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.മുസ്ലീം ലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയും ലീഗിന്റെ അഭിഭാഷക സംഘടനയുടെ ഭാരവാഹിയും കൂടിയാണ് ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി.ഇ.അബ്ദുള്‍ ഗഫൂര്‍.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139