1470-490

വി സി നിയമനം – അംഗീകാരത്തിനായ് രണ്ട് പാനൽ

ഗവർണ്ണറുടെ തീരുമാനം നിർണ്ണായകമാകും .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റിലെ വിസി നിയമനം അംഗീകാരത്തിനായ് സെർച്ച് കമ്മറ്റി രണ്ട് പാനൽ സമർപ്പിച്ചതായ് സൂചന .ഗവർണ്ണറുടെ തീരുമാനം നിർണ്ണായകം .
കാലിക്കറ്റ് സർവ്വകലാശാലയിൽ പുതിയ വിസി യെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി കഴിഞ്ഞ18-നാണ് തിരുവനന്തപുരത്ത് യോഗം ചേർന്നത് .ഇതിനെ തുടർന്ന് ചാൻസലർ കൂടിയായ ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാന് വി സി നിയമനത്തിനായുള്ള പാനൽ സെൽച്ച് കമ്മറ്റി സമർപ്പിച്ചത് . രണ്ട് പാനലുകളാണ് സമർപ്പിച്ചത് . സെർച്ച് കമ്മറ്റിയംഗവും യു ജി സി പ്രതിനിധിയുമായ ജെ എൻ യു വൈസ് ചാൻസലർ പ്രൊഫ. എസ് ജഗദേഷ് കുമാർ ഒരു പാനലും
സെനറ്റ് പ്രതിനിധിയായ
ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ
ഡോ. വി.കെ രാമചന്ദ്രൻ ,സംസ്ഥാന സർക്കാർ പ്രതിനിധിയും ചേർന്ന് മറ്റൊരു പാനലുമാണ് ഗവർണ്ണർക്ക് നൽകിയതെന്നാണ് അനൗദ്യോഗിക അറിവ്. ജെ എൻ യു വി സി – സി ടി ആർ ഐ യിലെ ഡോ: ജയപ്രകാശിന് മുൻഗണന നൽകി മൂന്നു പേരുകൾ ഉൾപ്പെട്ട പാനലും അതെ സമയം ഡോ. വി കെ രാമചന്ദ്രനും സർക്കാർ പ്രതിനിധിയും ചേർന്ന് എം ജി യൂണിവേഴ്സിറ്റിയിലെ ഡോ. കെ എം സീതിക്ക് മുൻഗണന നൽകിയ മറ്റൊരു പാനലുമാണ് ഗവർണ്ണർക്ക് നൽകിയതെന്നറിവ് .എന്നാൽ കാലിക്കറ്റിലെ ഇടതു സഹയാത്രികൻ ഡോ: എം വി നാരായണൻ ഇടത് ലിസ്റ്റിൽ നിന്ന് തഴയപ്പെട്ടു .എന്നാൽ ഇദ്ദേഹത്തെ ജെഎൻയു വി സി യുടെ പാനലിൽ രണ്ടാമനായി ഉൾപ്പെട്ടത് രാഷ്ട്രീയ മായപുതിയവഴിത്തിരിവിനിടയാക്കിയേക്കുമെന്ന് അഭ്യൂഹം . അതെ സമയം ജെഎൻ യു വിസി യുടെ പാനലിന് നറുക്ക് വീണാൽ കാലിക്കറ്റിലെ വിസി ബിജെപി അനു കൂലിയും മറിച്ചാണെങ്കിൽ സംസ്ഥാന സർക്കാർ അനുകൂലിമായിരിക്കും. കാലിക്കറ്റിലെ പുതിയ വിസി ക്ക് വേണ്ടി കേന്ദ്ര ഭരണം പ്രയോജനംപ്പെടുത്തി ബി ജെ പി ഗവർണ്ണർക്ക് മേൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. ഒരു പ്രമുഖകേന്ദ്ര മന്ത്രിയാണ് ഇതിന് വേണ്ടി ചരടുവലിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. രണ്ട് പാനലുകളായതിനാൽ ഗവർണ്ണർക്ക് അദ്ദേഹത്തിൻ്റെ വിവേചനാധികാരം ഉപയോഗിച്ച് എളുപ്പത്തിൽ നിയമന പ്രക്രിയ പൂർത്തീകരിക്കാം. അങ്ങിനെ വന്നാൽ മുൻഗണന ബി ജെ പി അനുകൂലിക്കാരന് മുൻഗണന ലഭിച്ചേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങങളുടെ കണക്ക് കൂട്ടൽ .
അതെ സമയം സെർച്ച് കമ്മറ്റിയിലെ രണ്ട് പ്രതിനിധികൾ സർക്കാറിനെ അനുകൂലിക്കുന്നവരായതിനാൽ ഇത് ചൂണ്ടിക്കാണിച്ച് ഇടത് സർക്കാർ ഗവർണ്ണറുടെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്.
അപേക്ഷകരെ വീഡിയോ കോൺ ഫറൻസിംഗിലൂടെ ഇൻ്റർവ്യൂ നടത്തിയത് .ആകെ ഏഴ് അപേക്ഷകരിൽ 6 പേരാണ് ഇൻ്റർവ്യുവിൽ പങ്കെടുത്തത് .നിയമനം ഈ ആഴ്ചയോ അടുത്ത ആഴ്ച ആദ്യമോ നടക്കുമെന്നാണ് സൂചന. നിലവിലുണ്ടായിരുന്ന വിസിയുടെ കാലാവധി കഴിഞ്ഞ നവംബർ 20ന് അവസാനിച്ചിരുന്നു
എന്നാൽ സർവ്വകലാശാല അക്ടും സ്റ്റാറ്റ്യൂട്ടിനും വിധേയമായി നിലവിലുണ്ടായിരുന്ന വിസി വിടുതൽ ചെയ്താൽ പുതിയ വിസിയെ ആറു മാസത്തിനുള്ളിൽ നിയമിക്കണമെന്ന് സർവ്വകലാശാല ചട്ടം . അങ്ങനെയെങ്കിൽ പുതിയ വിസിയെ നിയമിക്കേണ്ട സമയ പരിധി മെയ് 19- ന് അവസാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിസി നിയമം പ്രക്രിയ സർക്കാർ ത്വരിത ഗതിയിലാക്കിയത്.
ഏതായാലും നിലവിൽ വിസിയുടെ ചാർജ്ജുള്ള അനിൽ വള്ളത്തോൾ പുതിയ വിസി നിയമന നടപടി അവസാനിക്കുന്നത് വരെ തുടരും .

Comments are closed.