1470-490

അനധികൃത മണ്ണെടുപ്പ്: സിപിഐ എം പ്രവർത്തകനെ വീട്ടിൽ കയറി മർദ്ദിച്ചു.

താനൂർ
അനധികൃത മണ്ണെടുപ്പ് തടഞ്ഞതിനെ തുടർന്ന് സിപിഐ എം പ്രവർത്തകനെയും വീട്ടുകാരെയും മുസ്ലിം ലീഗ് പ്രവർത്തകർ വീട്ടിൽ കയറി മർദ്ദിച്ചു. കൊടിഞ്ഞി പാലാപാർക്ക് സ്വദേശി പള്ളിയാളിൽ ജാഫർ, പിതാവ് കുഞ്ഞുമുഹമ്മദ്, ഉമ്മ പാത്തുമ്മാമ, ഭാര്യ സാജിദ എന്നിവർക്കാണ് പരിക്കേറ്റത്. മുസ്ലിം ലീഗ് പ്രവർത്തകരായ നടുത്തൊടി മുസ്തഫ, തേറമ്പിൽ സലാഹുദ്ദീൻ, നെച്ചിക്കാട്ടിൽ അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകീട്ട് എട്ടോടെയാണ് സംഭവം. പരിക്കേറ്റ ജാഫറും കുടുംബവും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879