1470-490

ബുധനാഴ്ച മുതൽ തലശ്ശേരിയിലെ കടകൾ തുറന്ന് പ്രവർത്തിക്കും

തലശ്ശേരി മുനിസിപ്പൽ പരിധിയിലുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും 20.05.2020 ബുധനാഴ്ച മുതൽ രാവിലെ 7മണി മുതൽ വൈകുന്നേരം 6മണി വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഷോപ്പിങ്ങ് കോംപ്ലക്സുകളിലെ സ്ഥാപനങ്ങളിൽ ഒരു ദിവസം 50ശതമാനവും അടുത്ത ദിവസം അടുത്ത 50ശതമാനവും കടകൾ മാത്രമായി തുറന്ന് പ്രവർത്തിക്കേണ്ടതാണ്. ചില്ലറ മത്സ്യവിൽപന രാവിലെ 7മണി മുതൽ വൈകുന്നേരം 3മണി വരെയും, മത്സ്യം മൊത്തക്കച്ചവടം രാവിലെ 3മണി മുതൽ രാവിലെ 6മണി വരെയും, പച്ചക്കറി ചില്ലറ വിൽപന രാവിലെ 7മണി മുതൽ വൈകുന്നേരം 3മണി വരെയും അനുവദിച്ചിരിക്കുന്നു

താഴെ പറയുന്ന നിബന്ധനകൾ കർശനമായും പാലിക്കേണ്ടതാണ്

സ്ഥാപനങ്ങളിൽ കസ്റ്റമേർസിന്റ ഉപയോഗത്തിനായി സാനിറ്റൈസർ സൂക്ഷിച്ചിരിക്കണം

ഒരേ സമയം കൂടുതൽ കസ്റ്റമേർസിനെ സ്ഥാപനത്തിനകത്ത് പ്രവേശിപ്പിക്കാൻ പാടുള്ളതല്ല

എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കാൻ പാടുള്ളതല്ല

സ്റ്റാഫുകളുടെ എണ്ണം പരമാവധി കുറക്കേണ്ടതാണ്

സുരക്ഷിതമായ അകലം പാലിച്ചിരിക്കണം

MASK, GLOVES എന്നിവ ധരിച്ചിരിക്കണം

ഡ്രസ്സുകൾ, പാദരക്ഷകൻ എന്നിവ ട്രെയൽ നോക്കാൻ അനുവദിക്കരുത്

സ്ഥാപനങ്ങൾ പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. വിപരീതമായി പ്രവർത്തിച്ചാൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന് അറിയിക്കുന്നു

SHOPPING MALLകൾക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി ഇല്ല

ബഹുമാന്യരായ MLA അഡ്വ.A.N.ശംസീർ, സബ് കലക്ടർ ആസിഫ് K.യൂസഫ്, മുനിസിപ്പൽ ചെയർമാൻ സി.കെ.രമേശൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ വ്യാപാരി സംഘടനാ നേതാക്കളായ ജവാദ് അഹമ്മദ്, സി.പി.എം.നൗഫൽ, സാക്കിർ കാത്താണ്ടി, ടി.ഇസ്മയിൽ, സി.സി.വർഗ്ഗീസ്, എ.കെ.സഖറിയ, റഫീഖ് കാത്താണ്ടി, ഇല്യാസ് ചാത്താടി, എന്നിവർ പങ്കെടുത്തു.

കേരള വ്യാവാരി വ്യവസായി ഏകോപന സമിതി, തലശ്ശേരി യൂണിറ്റ്

കേരള വ്യാപാരി വ്യവസായി സമിതി, തലശ്ശേരി മുനിസിപ്പൽ കമ്മിററി

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139