1470-490

സുഭിക്ഷ പദ്ധതി: ഒഴൂരിലെ രണ്ടേക്കര്‍ തരിശില്‍ ഇനിമരച്ചീനി കൃഷി


സംസ്ഥാന  സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ഒഴൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മരച്ചീനി കൃഷിയ്ക്ക് തുടക്കം. സഹകരണ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് തരിശു ഭൂമിയില്‍ കൃഷിയിറക്കുന്നത്. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള പറപ്പാറപ്പുറത്തെ രണ്ടേക്കര്‍ സ്ഥലം സഹകരണ ബാങ്ക് ഭരണസമിതി പാട്ടത്തിനെടുത്ത് കൃഷിയിറക്കുകയായിരുന്നു. വി.അബ്ദുറഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണ സമിതി പ്രസിഡന്റ് കെ.ടി.എസ് ബാബു അധ്യക്ഷനായി.പറപ്പാറപ്പുറത്ത് രണ്ടേക്കര്‍ തരിശു ഭൂമിയിലാണ് മരച്ചീനി കൃഷി ഒരുക്കുന്നത്. ഇടവിളയായി ചേമ്പ്, ചേന, ചീര, പപ്പായ, മറ്റ് കിഴങ്ങ് വിളകളും കൃഷിയിറക്കും. മറ്റ് സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി ഒരുക്കുന്നതോടൊപ്പം കാര്‍ഷിക രംഗത്ത് സജീവമായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. ബാങ്ക് സെക്രട്ടറി ഇ.പത്മജ, ബ്രാഞ്ച് മാനേജര്‍ പ്രസാദ് കാവുങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139