1470-490

റിയാദില്‍ നിന്ന് ഇന്ന് പ്രത്യേകവിമാനം

റിയാദില്‍ നിന്ന് ഇന്ന് പ്രത്യേകവിമാനം രാത്രി 8.30ന്

145 പ്രവാസികള്‍ ഇന്ന് നാടെത്തും

സൗദ്യ അറേബ്യയിലെ റിയാദില്‍ നിന്ന് 145 പ്രവാസികളുമായി ഇന്ന് (മെയ് 19) രാത്രി 8.30ന്  പ്രത്യേക വിമാനം കരിപ്പൂരില്‍ എത്തും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ഏകദേശം 145 പ്രവാസികള്‍ ഇന്ന് നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആലപ്പുഴയില്‍ നിന്ന് 10 പേര്‍  എറണാകുളം- 15, ഇടുക്കി- ഏഴ്, കണ്ണൂര്‍- ഒന്‍പത്, കാസര്‍ഗോഡ്- രണ്ട്, കൊല്ലം- എട്ട്, കോട്ടയം- ഒന്‍പത്, കോഴിക്കോട്-10, പാലക്കാട്- 10, പത്തനം തിട്ട- ആറ്, തിരുവനന്തപുരം-അഞ്ച്, തൃശൂര്‍- നാല്, വയനാട്- ഒന്ന്, മലപ്പുറം ജില്ലയില്‍ നിന്നുമുള്ള 39 പേര്‍ എന്നിവരെ കൂടാതെ പശ്ചിമബംഗാള്‍- ഒന്ന്, കര്‍ണാടക-നാല്, തമിഴ്‌നാട്- നാല് എന്നിങ്ങനെയാണ് ഇന്നെത്തുന്ന പ്രവാസികളുടെ കണക്ക്. ഇവരെ കൂടാതെ സ്ഥലം നിലവില്‍ വ്യക്തമല്ലാത്ത ഒരാള്‍ കൂടി വിമാനത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നാട്ടിലെത്തുന്ന പ്രവാസികളെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച്  അവര്‍ക്ക് മതിയായ താമസ-ഭക്ഷണ-നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹ്‌റലി അറിയിച്ചു.

പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവര്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും tthps://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. വാഹനത്തിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റ് യാത്രക്കാരും പാടില്ല.  

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223