1470-490

അമ്മിണിയെന്ന മലമ്പാമ്പും കുഞ്ഞുങ്ങളും ഇനി കാട്ടിലേക്ക്..

രണ്ട് മാസത്തെ ഇരുമ്പ് കൂട്ടിലെ അജ്ഞാത വാസത്തിന് ശേഷം അമ്മിണിയെന്ന മലമ്പാമ്പും കുഞ്ഞുങ്ങളും ഇനി തങ്ങളുടെ കാടെന്ന് തട്ടകത്തില്‍ സുഖവാസം.കഴിഞ്ഞ ദിവസം ചാലക്കുടി വനം വകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ സ്‌നേഹ പരിചരണത്തില്‍ ഇരുപതിയൊന്‍പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ പാമ്പിനേയും, കുഞ്ഞുങ്ങളേയും അതിരപ്പിള്ളി പഞ്ചായത്തിലെ കണ്ണന്‍ കുഴിക്ക് തെക്ക് മാറി കുടക്കല്ലൂര്‍ ഭാഗത്തെ റിസര്‍വ്വ് വനത്തില്‍ തുറന്ന് വിട്ടുകയായിരുന്നു. ചാലക്കുടി മൊബൈല്‍ സ്‌ക്വാഡിലെ ജീവനക്കാരായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രവീന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ. സി. ലിജേഷ്,റെസ്‌ക്യൂ വാച്ചര്‍ ഫിലിപ്പ് കൊറ്റനല്ലൂര്‍, ഡ്രൈവര്‍ രജ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ ഉള്‍ക്കാട്ടിലായി കൊണ്ട് തുറന്ന് വിട്ടുകയായിരുന്നു. മുപ്പത് മുട്ടകള്‍ ഇട്ടിരുന്നെങ്കിലും അതില്‍ ഇരുപതിയൊന്‍പതെണ്ണമാണ് വിരിഞ്ഞത്. കുഞ്ഞുങ്ങളെ റിസര്‍വ്വ് വനത്തിലെ തോടിന്റെ ഭാഗങ്ങളിലായി സുരക്ഷിതമായി തുറന്ന് വിട്ടുകയായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168