1470-490

മാടക്കത്തറയിൽ സ്മാർട്ട് അങ്കണവാടി ഒരുങ്ങുന്നു


മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ മേപാടത്ത് സ്മാർട്ട് അങ്കണവാടി ഒരുങ്ങുന്നു. 2019-20 വർഷത്തെ ഒല്ലൂക്കര ബ്ലോക്ക് പ്ലാൻ ഫണ്ടിൽ നിന്നും തനത് ഫണ്ടിൽ നിന്നുമുള്ള 12 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. മൂന്ന് സെന്റ് സ്ഥലത്താണ് സ്വന്തമായി അങ്കണവാടി കെട്ടിടം ഉയരുന്നത്. കെട്ടിടം പണിപൂർത്തീകരിച്ച് ചുറ്റുമതിൽ, ഗോവണി, മേൽക്കൂരയുടെ പണികളും നടന്നുവരുന്നു. ഏതാണ്ട് 20 കുട്ടികൾക്കാണ് ഇവിടെ പ്രവേശനം നൽകുക. കുട്ടികളുടെ ബാഗുകളും മറ്റും സൂക്ഷിക്കുന്നതിനായി ഷെൽഫുകളും, ഭക്ഷണം കഴിക്കുന്നതിനുള്ള പ്രത്യേക ഇടവും അടുക്കളയിൽ നിന്നും ഹാളിലേക്ക് ഗ്ലാസ് ഡോർ സൗകര്യങ്ങളും ഒരുക്കിയിരിട്ടുണ്ട്. ഈ വർഷത്തെ സ്മാർട്ട് അങ്കണവാടി പദ്ധതിയിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ആർട്ട് കോ മുഖാന്തിരം കിഡ്സ് പെയിന്റിംഗ്, കുട്ടികൾക്കുള്ള മേശ, കസേര കളിക്കോപ്പുകൾ എന്നിവയും ഈ അങ്കണവാടിയിൽ ഒരുക്കിയിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139