1470-490

ശുചീകരിക്കാൻ നിർദേശിച്ച കടകളിൽ വിൽപ്പന: പൊലിസ് തടഞ്ഞു

തലശ്ശേരി: സർക്കാർ
ശുചീകരിക്കാൻ നിർദേശിച്ച കടകളിൽ വിൽപ്പന നടത്തിയതിനെ തുടർന്ന് പൊലിസ് ഇടപെട്ട് തടഞ്ഞു. ഒ.വി റോഡ്, പഴയ ബസ്റ്റാൻഡ്, ലോഗൻസ് റോഡ്, മെയിൻ റോഡ് എന്നിവിടങ്ങളിലാണ് അച്ചിട്ട കടകൾ തുറന്നതിനെ തുടർന്ന് ആളുകൾ തടിച്ചു കൂടിയത്. കടകളുടെ പുറത്ത് വിൽക്കാൻ വച്ച സാധനങ്ങൾ ഉള്ളിലേക്ക് എടുപ്പിച്ചു. അടച്ചിട്ട കടകൾ ഇന്നലെ ശുചീകരണ പ്രവർത്തനം നടത്താൻ മാത്രമായിരുന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നത്. തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ ബിനു മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിൽപ്പന തടഞ്ഞത്. വിൽപ്പന നടത്താതെ കടകൾ ശുചീകരിക്കാൻ ഉടമകളോട് നിർദേശിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139