1470-490

സ്കൂൾ പ്രവേശനത്തിന് തുടക്കമായി

കോട്ടക്കൽ: കോട്ടൂർ എ.കെ.എം.ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ പ്രവേശനത്തിന് തുടക്കമായി. പൂർണ്ണമായും ലോക്ക് സൗൺ പ്രോട്ടോകോൾ പാലിച്ച് കുട്ടികളെ കൊണ്ടുവരാതെയുള്ള പ്രവേശനമാണ് നടക്കുന്നത്. രക്ഷിതാക്കൾ സാനിറ്റൈസർ ഉപയോഗിച്ച് നല്ല രീതിയിൽ കൈ കഴുകി പ്രവേശന നടപടിയിലേക്ക് കടക്കും. അധ്യാപകർ മാസ്ക്കും കയ്യുറകളും ധരിച്ച് ഇന്റോർ സ്‌റ്റേഡിയത്തിൽ സാമൂഹിക അകലം പാലിച്ച് വിവിധ കൗണ്ടറുകളായിട്ടാണ് പ്രവേശനത്തിനായി തയ്യാറായിരിക്കുന്നത്. ഓരോ രക്ഷിതാവിനും അഞ്ച് മിനിട്ട് കൊണ്ട് പ്രവേശന നടപടി പൂർത്തിയാക്കാൻ സാധിക്കും.അധ്യാപകരായ പി ഷഫീഖ്, എ ഫാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രവേശനത്തിനായി  94475 32985 നമ്പറിൽ ബന്ധപ്പെടുക.  

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139