1470-490

റിയാദില്‍ നിന്ന് ഇന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം രാത്രി 8.30ന്

145 പ്രവാസികള്‍ ഇന്ന് നാടെത്തും

സൗദ്യ അറേബ്യയിലെ റിയാദില്‍ നിന്ന് 145 പ്രവാസികളുമായി ഇന്ന് (മെയ് 19) രാത്രി 8.30ന്  എ.ഐ 1906
പ്രത്യേക വിമാനം കരിപ്പൂരില്‍ എത്തും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ഏകദേശം 145 പ്രവാസികള്‍ ഇന്ന് നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നാട്ടിലെത്തുന്ന പ്രവാസികളെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച്  അവര്‍ക്ക് മതിയായ താമസ-ഭക്ഷണ-നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹ്‌റലി അറിയിച്ചു.

ഇന്ന് എത്തുന്ന പ്രവാസികളില്‍ 61 ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ള 10 കുട്ടികള്‍, 65 വയസ്സിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍ , അടിയന്തര ചികിത്സാര്‍ഥം എത്തിയ 33 പേര്‍, ഉറ്റ ബന്ധുവിന്റെ മരണം തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ തുടര്‍ന്ന് എത്തിയ എട്ടു പേര്‍ ഉള്‍പ്പടെ 145 പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവര്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും tthps://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. വാഹനത്തിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റ് യാത്രക്കാരും പാടില്ല.  

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270