1470-490

റീസൈക്കിൾ കേരളക്ക് തുടക്കമായി

കൊറോണ കാലത്തെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന നാടിന് കൈത്താങ്ങായി Dyfi നേതൃത്വത്തിൽ റീസൈക്കിൾ കേരളക്ക് തുടക്കമായി.. കോഴിക്കോട് സൗത്ത് ബ്ലോക്ക് തല ഉദ്ഘാടനം പ്രശ്സ്ത ഗാന രചയിതാവ്  കൈതപ്രം ദാമോദരനിൽ നിന്ന് പഴയ പത്രക്കെട്ടുകൾ ഏറ്റുവാങ്ങി Dyfi സംസ്ഥാന കമ്മറ്റി അംഗം  പി.ഷിജിത്ത് നിർവ്വഹിച്ചു.ചടങ്ങിൽ Dyfi ബ്ലോക്ക് സെക്രട്ടറി എം.വൈശാഖ്, പ്രസിഡൻറ്  വി.പ്രശോഭ് , ജില്ലാ കമ്മറ്റി അംഗം എം.എം.സുഭീഷ് എന്നിവർ പങ്കെടുത്തു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന് കൂടി പിന്തുണയാവുന്ന തലത്തിൽ വീടുകളിൽ നിന്ന് പഴയ സാധന സാമഗ്രികളും പത്രങ്ങളും അദ്വാനവും  വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  അയക്കുന്ന ക്യംപയിനാണ് റീസൈക്കിൾ കേരള.മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നുണ്ടാവുന്നത്. വരും ദിവസങ്ങളിൽ മുഴുവൻ വീടുകളിൽ നിന്നും പഴയ പത്രക്കെട്ടുകളും സാധന സാമഗ്രികളും പ്രവർത്തകർ നേരിട്ട് സമാഹരിക്കും.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223