1470-490

റേഷൻ ബില്ല് ചോദിച്ച് വാങ്ങണം

റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുമ്പോള്‍ഉപഭോക്താക്കള്‍ ബില്ല് ചോദിച്ച് വാങ്ങണം
റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍  ഇ-പോസ് മെഷിനില്‍ നിന്നും ലഭിക്കുന്ന ബില്ല് റേഷന്‍ ഗുണഭോക്താക്കള്‍ ചോദിച്ച് വാങ്ങണമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍   കെ.രാജീവ് അറിയിച്ചു. വാങ്ങിയ സാധനങ്ങളുടെ വിവരങ്ങളും ആ മാസത്തെ വിഹിതത്തില്‍ വാങ്ങാന്‍ ശേഷിക്കുന്ന സാധനങ്ങളുടെ വിവരങ്ങളും  ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന  റേഷന്‍ സാധനങ്ങളുടെ അളവും വിലയും ശരിയാണോ എന്ന് ഒത്തു നോക്കണം. ഓരോ റേഷന്‍ കാര്‍ഡിനുമുള്ള പ്രതിമാസ വിഹിതം, വാങ്ങിയതു സംബന്ധിച്ച വിവരങ്ങള്‍ എന്നിവ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണില്‍ എസ്.എം.എസ് ആയി ലഭിക്കും. പരാതികള്‍ അറിയിക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസര്‍,റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ മൊബൈല്‍ നമ്പറുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.റേഷന്‍ കാര്‍ഡ് വിതരണ  സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറുകള്‍ മാറുകയോ നിലവില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഗുണഭോക്താക്കള്‍ പുതിയ മൊബൈല്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. അക്ഷയ കേന്ദ്രങ്ങളിലൂടെയോ  www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസെന്‍ ലോഗിന്‍ വഴിയോ റേഷന്‍ കടകളില്‍ നിന്ന് ഇ-പോസ് മെഷിന്‍ മുഖേനയോ  പുതിയ മൊബൈല്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാവുന്നതാണ്.
സൗജന്യ  കിറ്റ് വിതരണം  നാളെ വരെ
കോവിഡ് 19 രോഗവ്യാപനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന വെള്ള കാര്‍ഡുകാര്‍ക്കുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍  നാളെ (മെയ്21) വരെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. കിറ്റുകള്‍ കൈപ്പറ്റാത്തവര്‍ക്ക് സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി  മെയ് 25  മുതല്‍ വിതരണം ചെയ്യും.  
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി:ജില്ലയിലെ എട്ട് റോഡുകള്‍ക്ക് 37 ലക്ഷം രൂപ അനുവദിച്ചു
ജില്ലയിലെ എട്ട് റോഡുകളുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി 37 ലക്ഷം രൂപ അനുവദിച്ചു. കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലെ ഒരോ റോഡിനും ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകള്‍ക്കും കുറുവ, പൊ•-ള, പുല്‍പറ്റ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ ഓരോ റോഡിനുമാണ് തുക അനുവദിച്ചത്. കൊണ്ടാട്ടി നഗരസഭയിലെ  നമ്പോലംകുന്ന്- തച്ചിപ്പറമ്പ് റോഡിന്  എട്ട് ലക്ഷം, മഞ്ചേരിയിലെ വട്ടപ്പാറ- ചക്കിണി റോഡിന് മൂന്ന് ലക്ഷം, ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ കപ്പോക്കാട്ട്- പൊയില്‍തൊടി റോഡിന് രണ്ട് ലക്ഷം, തോട്ടത്തിലരു മൂടാമ്പലം റോഡിന്  അഞ്ച് ലക്ഷം, കിഴക്കേകോട്ടായി റോഡിന് രണ്ട് ലക്ഷം, കുറുവയിലെ  നാറാണത്ത്- ചുള്ളിക്കോട് റോഡിന് പത്ത് ലക്ഷം,  പൊ•-ളയിലെ ചൂരക്കാട് റോഡിന് നാല് ലക്ഷം, പുല്‍പ്പറ്റയിലെ ഒളമതില്‍ യു.പി സ്‌കൂള്‍ റോഡിന് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168